കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 20വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് എം.എ. യൂസുഫലി

എടക്കര: കവളപ്പാറയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 20വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് എം.എ. യൂസുഫലി. വളപ്പാറയിലെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്ന് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസുഫലി. ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ കണ്ടെത്തുന്ന ഭൂമിയില്‍ ആറ് ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിര്‍മിക്കുക. ഇതിന് വേണ്ടി വരുന്ന 1.20 കോടി രൂപ റീബില്‍ഡ് നിലമ്പൂര്‍ ചെയര്മാന് പി.വി. അബ്ദുല്‍ വഹാബിനെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11.20 ന് ഹെലികോപ്ടര്‍ മാര്‍ഗം ഭൂദാനം ഗവ. എല്‍.പി സ്കൂള്‍ മൈതാനത്ത് വന്നിറങ്ങിയ അദ്ദേഹം കവളപ്പാറ സന്ദര്‍ശിച്ച ശേഷം 12 മണിയോടെ മടങ്ങി. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന് പിള്ള എന്നിവരും അദ്ദേഹത്തോടൊപ്പം അനുഗമിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]