മോഹനന് മാസ്റ്ററുടെ പ്രസ്താവന സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്
മലപ്പുറം: മാവോവാദികള്‍ക്കു പിന്നില്‍ മുസ്ലിം തീവ്രവാദികള്‍ ആണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്ററുടെ പ്രസ്താവന സി.പി.എം -ആര്.എസ്.എസ് ബന്ധത്തിന്റെ പ്രകടമായ ഉദാഹരണമാണു.
സി.പി.എമിന്റെ നാക്ക് ആര്.എസ്.എസ് വാടകക്കെടുത്ത് മുസ്ലിം മത വിഭാഗത്തെ അടച്ചാക്ഷേപിച്ചിട്ടും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ മൗനത്തോടെ സി.പി.എം -ആര്.എസ്.എസ് ബന്ധത്തിന്റെ ആഴം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണു.
ഈ വിഷയത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ അഡ്വ.വി.വി പ്രകാശ് ആവശ്യപ്പെട്ടു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]