പാണക്കാട്ടുകാരന്‍ അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു, ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേട്ടാല്‍ ‘അള്ളോ ഞമ്മളെ മതത്തേ കുറ്റം പറയുന്നേ… എന്നൊക്കെ പറഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിക്കുന്നവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ?

പാണക്കാട്ടുകാരന്‍ അഫ്‌സലിന്റെ  ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു, ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേട്ടാല്‍  ‘അള്ളോ ഞമ്മളെ മതത്തേ കുറ്റം പറയുന്നേ… എന്നൊക്കെ പറഞ്ഞ് നെഞ്ചത്തടിച്ചു  നിലവിളിക്കുന്നവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ?

മലപ്പുറം: ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേട്ടാല്‍ ‘അള്ളോ ഞമ്മളെ മതത്തേ കുറ്റം പറയുന്നേ…’ എന്നൊക്കെ പറഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിക്കുന്നവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ? എന്ന തലക്കെട്ടില്‍ പാണക്കാട്ടുകാരന്‍ അഫ്‌സല്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ദേശാഭിമാനി ഉള്‍പ്പെടെയുള്ള പത്രത്തലും അഫ്‌സലിന്റെ കുറിപ്പ് വന്നു.

അഫ്‌സലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെയാണ്…

ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേട്ടാല്‍ ‘അള്ളോ ഞമ്മളെ മതത്തേ കുറ്റം പറയുന്നേ…’ എന്നൊക്കെ പറഞ്ഞ് നെഞ്ചത്തടിച്ചു നിലവിളിക്കുന്നവര്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഒരു സംശയവും വേണ്ട അവരെ തന്നെയാണ് അങ്ങനെ അഭിസംബോധന ചെയ്തത്, ഹിന്ദുത്വ തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ അതിനെതിരെ സാധാരണ രംഗത്ത് വരാര്‍ ആര്‍എസ്എസ് ആണ്,

അതിലെ സ്വാഭാവികത നമുക്ക് മനസ്സിലാക്കാം, കാരണം രാജ്യത്തുള്ള ചെറുതും വലുതുമായ തീവ്രവാദ സംഘടനകള്‍ക്ക് പിന്നിലെ തലച്ചോറും അവരെ ഊട്ടി വളര്‍ത്തുന്നതും ആര്‍എസ്എസ് ആണ്.
ഇവിടെ ഇസ്ലാമിക തീവ്രവാദികള്‍ എന്ന് കേട്ടാല്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അതിനെതിരെ രംഗത്തെത്തുന്നത് എന്തിനാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും, പക്ഷേ ഇത് കേള്‍ക്കുമ്പോള്‍ മുസ്ലിം ലീഗ് എന്തിനാണ് വിറളി കൊള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല, അല്പസ്വല്പം വര്‍ഗീയത ഉണ്ടെങ്കിലും മുസ്ലിംലീഗ് ഒരു തീവ്രവാദ സംഘടനയാണ് എന്ന നിലപാട് എനിക്കില്ല, ‘രാത്രി സുടാപ്പിയും പകല്‍ ലീഗും’ എന്നൊരു ചൊല്ലുണ്ട് നാട്ടില്‍ ഇത് ശരിവെക്കുന്നതാണ് ലീഗിന്റെ ഇത്തരം നിലപാടുകള്‍. ഹിന്ദുത്വ തീവ്രവാദത്തെയും ഇസ്ലാമിക തീവ്രവാദത്തെയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും ആണ് എന്നതില്‍ ഒരു സംശയവുമില്ല.

മോഹന്‍ മാഷിന്റെ പ്രസംഗം കേട്ടു, ഒന്നല്ല പല ആവര്‍ത്തി, ‘ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് ആ പ്രസംഗത്തില്‍ പറയുന്നത്, അതില്‍എന്‍.ഡി.എഫ് എന്ന് പേരെടുത്ത് പറയുന്നുണ്ട്, അധികാരത്തിന്ന് എന്‍.ഡി.എഫിന്റെ വോട്ട് വാങ്ങിയവര്‍ക്ക് ഇത് കേള്‍ക്കുമ്പോ ഇതിനെതിരെ പ്രതികരിക്കാതിക്കാന്‍ കഴിയില്ല എന്നതും സ്വാഭാവികമാണ്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊല ചെയ്യപ്പെടാനും മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി കരുത്തു പകര്‍ന്നത് ഇസ്ലാമിക് തീവ്രവാദ സംഘടനകളാണ് എന്നത് വ്യക്തമായതാണ്, ഇതുപോലെ കേരളത്തില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്, ഇത് പരിശോധിക്കപ്പെടണം എന്നുതന്നെയാണ് മോഹനന്‍ മാഷ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതും…
ഇസ്ലാം പറഞ്ഞതനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസിക്കും തീവ്രവാദി ആവാന്‍ കഴിയില്ല,
പിന്നെ ഇസ്ലാമിക തീവ്രവാദം എന്ന വാക്കേ ഉച്ചരിക്കാന്‍ പാടില്ല എന്നൊക്കെ അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി…

Sharing is caring!