കുടുതല്‍ ആഭരണങ്ങളും പണവും ചോദിച്ച് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. അവസാനം അഞ്ചുവയസ്സുകാരി മകളെ തീക്കൊളുത്തി കൊന്ന് മാതാവ് ആത്മഹത്യചെയ്തു. ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി കോടതി

കുടുതല്‍ ആഭരണങ്ങളും പണവും ചോദിച്ച്  ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. അവസാനം അഞ്ചുവയസ്സുകാരി മകളെ തീക്കൊളുത്തി  കൊന്ന് മാതാവ് ആത്മഹത്യചെയ്തു.   ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി കോടതി

മലപ്പുറം: കുടുതല്‍ ആഭരണങ്ങളും പണവും ചോദിച്ച് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതില്‍ മനംനൊന്ത് അഞ്ചുവയസ്സുകാരി മകളെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്ത കേസിലെ രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി കോടതി. കേസിലെ ഒന്നാംപ്രതി ഭര്‍ത്താവ് തന്നെയാണ്. അഞ്ചുവയസ്സുകാരിയായ മകളെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് തള്ളിയത്. എടപ്പാള്‍ വട്ടംകുളം മുതൂര്‍ കാവുപ്ര കോട്ടീരി വളപ്പില്‍ വേലായുധന്‍ (60)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. കൊളക്കാട്ട് മോഹന്‍ദാസ് (60)ന്റെ മകള്‍ താര (28)യാണ് ആത്മഹത്യ ചെയ്തത്. താരയുടെ മകളായ അമേഖ (അഞ്ച്)യെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. 2018 മെയ് 16ന് പകല്‍ 10.15 ന് വട്ടംകുളം കാവുപ്രയിലെ യുവതിയുടെ ഭര്‍തൃവീട്ടിലാണ് സംഭവം. താരയുടെ ഭര്‍ത്താവ് വിജേഷാണ് കേസിലെ ഒന്നാം പ്രതി. 2011 ഒക്ടോബര്‍ 29നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു പറ്റിയ പ്രതികള്‍ കൂടുതല്‍ ആഭരണങ്ങളും പണവും ആവശ്യപ്പെട്ട് നിരന്തരം മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് വിധേയയാക്കിയതില്‍ മനം നൊന്ത് താര കടുംകൈ ചെയ്തുവെന്നാണ് കേസ്.കേസിലെ പ്രതികളാണ് ബന്ധുക്കള്‍ സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയിരുന്നു.

നിലമ്പൂരില്‍ ഗര്‍ഭിണി ആത്മഹത്യ ചെയ്ത മറ്റൊരുകേസില്‍ മാസങ്ങള്‍ക്ക് മുമ്പ് ഭര്‍തൃ പിതാവ് പിടിയിലായിരുന്നു.എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്പൂര്‍ ആഡ്യന്‍പാറ സ്വദേശിയായ നിഥില(23)യാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോള്‍ നിഥില എട്ടുമാസം ഗര്‍ഭിണിയായിരുന്നു.ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. ബന്ധുക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിനെതുടന്നുണ്ടായ അന്വേഷണത്തിലാണ് മരണത്തിന് കാരണക്കാരന്‍ ഭര്‍തൃ പിതാവ് ആണെന്ന് തെളിഞ്ഞത്.

Sharing is caring!