പ്രവാചകന് പഠിപ്പിച്ചത് സര്‍വ സൃഷ്ടി സ്നേഹം: സ്വാദിഖലി തങ്ങള്‍
നിലമ്പൂര്‍: പ്രവാചകന് പഠിപ്പിച്ചത് സര്‍വ സൃഷ്ടി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത നിലമ്പൂര്‍ മണ്ഡലം കോ-ഓഡിനേഷന്‍ ആഭിമുഖ്യത്തില്‍ കരുണയാണ് തിരുനബി എന്ന പ്രമേയത്തില്‍ മീലാദ് റാലിയും പൊതുസമ്മേളനവും ചന്തക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുലൈമാന്‍ ഫൈസി ചുങ്കത്തറ അധ്യക്ഷനായി. ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തി. ഇസ്ഹാഖ് ഫൈസി ചാമപറമ്പ്, അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം, ഹംസ മുസ്ലിയാര് വല്ലപ്പുഴ, കരീം ബാഖവി ഇരിങ്ങാട്ടിരി, ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, കെ.ടി കുഞ്ഞാന് ചുങ്കത്തറ, കെ.കെ.എം അമാനുല്ല ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. ബൈപാസ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലി ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. റാലിക്ക് അലി ഫൈസി പാവണ്ണ, എ.പി യഅ്കൂബ് ഫൈസി രാമംകുത്ത്, പറമ്പില്‍ ബാവ, മുഹമ്മദ് ഫൈസി പാതാര്‍, എം.എ.സിദീഖ് മാസ്റ്റര്‍, മുജീബ് കരുളായി, കൈനോട്ട് അലി, സുബൈര്‍ കൂറ്റമ്പാറ, യൂസഫ് ചെമ്പാലി, നാസര്‍ മാസ്റ്റര്‍ കരുളായി, ഉസ്മാന് ഫൈസി കാരപ്പുറം, അക്ബര്‍ മമ്പാട് തുടങ്ങിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ചന്തക്കുന്ന് ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന മൗലീദ് സദസിന് നജീബ് ഫൈസി മമ്പാട്, ഖഅലിദ് ബാഖവി കരുളായി, നദീര്‍ ഫൈസി, സയ്യിദ് സ്വാദിഖ് തങ്ങള്‍ മുണ്ടേരി, നൂര്‍ മുഹമ്മദ് ഫൈസി ചുങ്കത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]