ബൈക്കില്‍ സഞ്ചരിക്കവേ മരം പൊട്ടിവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ബൈക്കില്‍ സഞ്ചരിക്കവേ  മരം പൊട്ടിവീണ് ബൈക്ക്  യാത്രികനായ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ബൈക്കില്‍ സഞ്ചരിക്കവേ മരം പൊട്ടിവീണ് ബൈക്ക് യാത്രികന്‍ മരിച്ചു.കൊളത്തൂര്‍ പലകപ്പറമ്പ് കമ്പനിപ്പടിയില്‍ റോഡിന് കുറുകെ മരം പൊട്ടിവീണ് ബൈക്ക് യാത്രക്കാരനായ തെക്കന്‍ പാങ്ങില്‍ വലിയാക്കത്തൊടി ഹൈദ്രസ് കോയ തങ്ങളുടെ മകന്‍ മുഹമ്മദ് ഷരീഫ് എന്ന കുഞ്ഞാവുട്ടി (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. റോഡരികില്‍ അപകടാവസ്ഥയില്‍ ഉണങ്ങി നിന്നിരുന്ന മരമാണ് പൊട്ടിവീണത്. ഉടന്‍ മലാപ്പറമ്പ് എം.ഇ.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മങ്കട – മലപ്പുറം റൂട്ടിലെ സ്വകാര്യ ബസിലെ ജീവനക്കാരനാണ് മരണപ്പെട്ട ഷരീഫ്.

മാതാവ്: ഫാത്തിമ. ഭാര്യ: ഷഹന. മക്കള്‍: റിയ ഫാത്തിമ, ഫായിസ്
സഹോദരങ്ങള്‍: ഖദീജ, ഹാജറ, പരേതനായ സൈനുല്‍ ആബിദ്, ലുക്ക്മാന്‍, ശിഹാബ്, റഫീഖ്, റഹ്മത്ത് കുളത്തൂര്‍ പോലീസിന്റെ അനന്തര നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് തെക്കന്‍ പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Sharing is caring!