മലപ്പുറം അരീക്കോട്ടെ ഈ യുവാക്കള്‍ ഒരു സംഭവംതന്നെ
മലപ്പുറം: അരീക്കോട് സ്വദേശി ഹാതിം ഇസ്മായിലിന്റെയും കിഴിശ്ശേരി സ്വദേശി സാലാമിന്റെയും വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഹിമാലയം കാണുക എന്നത്. എങ്ങനെ പോകാം എന്നാലോചിച്ചപ്പോള്‍ സൈക്കിളിലാക്കാം എന്ന് തീരുമാനിച്ചു. സെപ്റ്റംബര്‍ 16ന് മലപ്പുറത്തെ വാഴക്കാട് പൊലീസ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ഇരുവരും യാത്ര ആരംഭിച്ചത്. ലക്ഷ്യം കശ്മീരായിരുന്നെങ്കിലും അമിതമായ മഞ്ഞുവീഴ്ച കാരണം യാത്ര റോഹ്ടാങ് പാസ്സില്‍ അവസാനിപ്പിക്കേണ്ടി വന്നു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളെ കുറിച്ച് മോശമായ ചിന്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും കിട്ടിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും ഇതോടെ ഈ ചിന്താഗതി മാറിയെന്നും യാത്രികരിലൊരാളായ ഹാതിം പറഞ്ഞു.
37 ദിവസം, 4500 രൂപ, സൈക്കിളില്‍ ഒരു ‘ഹിമാലയന്‍’ യാത്ര…
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഢ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയില്‍ ഇരുവരുടെയും ആകെ യാത്രാ ചെലവ് വെറും 4500 രൂപയായിരുന്നു. ആഢംബരങ്ങളെല്ലാം ഒഴിവാക്കി. താമസത്തിനായി പ്രത്യേകം മുറിയെടുക്കാതെയുള്ള യാത്രയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം 37 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിച്ച സംതൃപ്തിയിലാണ് ഹാതിമും സാലിമും.
ഒരു ദിവസം 100 മുതല്‍ 170 കിലോമീറ്റര്‍ വരെയായിരുന്നു സഞ്ചരിച്ചിരുന്നത്. രാവിലെ ആരംഭിക്കുന്ന യാത്ര വൈകിട്ട് ആറ് വരെ നീണ്ടുനില്‍ക്കും. ഹിമാലയത്തില്‍ എത്തിയപ്പോള്‍ ഇത് 20 മുതല്‍ 50 കിലോമീറ്റര്‍ വരെയായി ചുരുങ്ങി. അങ്ങനെ 37 ദിവസം കൊണ്ട് ഇന്ത്യ ചുറ്റിക്കാണാന്‍ സാധിച്ചു. കുന്നോളം കൂട്ടിവെച്ച സ്വപ്നങ്ങളായിരുന്നു ഹിമാലയത്തോളം പോന്ന യാത്രക്കുള്ള പ്രചോദനം. ഒപ്പം സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പിന്തുണയും. ഇനിയും യാത്രകള്‍ പോകണമെന്ന ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]