കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ ഇസ്ലാമിന്റെ പേരില്‍ കെട്ടിവെക്കരുത്: എസ്.കെ.എസ്.എസ്.എഫ്.

കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ  ഇസ്ലാമിന്റെ പേരില്‍  കെട്ടിവെക്കരുത്:  എസ്.കെ.എസ്.എസ്.എഫ്.

മലപ്പുറം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നടന്ന അറസ്റ്റില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിന് വേണ്ടി ഇസ്ലാമിന്റെ പേരില്‍ കെട്ടിവെക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍.
കോഴിക്കോട് കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറയുന്ന മുസ്ലിം സംഘടനകളുടെ പേര് വ്യക്തമാക്കാന്‍ ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സെക്രട്ടറി തയാറാകണം. പകരം മുസ്ലിം സംഘടനകളെ മൊത്തത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മത നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും തീവ്ര സ്വഭാവമുള്ളവരുമായുള്ള മാവോയിസ്റ്റ് ബന്ധത്തെ മുസ്ലിംകളുമായി ബന്ധപ്പെടുത്തിപ്പറയുന്നതില്‍ ദുരൂഹതയുണ്ട്. സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ മുസ്ലിം സമുദായം ഏറ്റെടുക്കണമെന്നാണോ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Sharing is caring!