മൂന്നര വയസുള്ള പോത്തിനെ പ്രദര്‍ശിപ്പിച്ച് ലക്ഷങ്ങള്‍കൊയ്യുന്ന മലപ്പുറം വടക്കാങ്ങരക്കാരനും പെയ്ന്റിംഗ് തൊഴിലാളിയുമായ മുനീര്‍

മൂന്നര വയസുള്ള പോത്തിനെ  പ്രദര്‍ശിപ്പിച്ച് ലക്ഷങ്ങള്‍കൊയ്യുന്ന  മലപ്പുറം വടക്കാങ്ങരക്കാരനും  പെയ്ന്റിംഗ് തൊഴിലാളിയുമായ മുനീര്‍

മങ്കട: മൂന്നര വയസുള്ള പോത്തിനെ പ്രദര്‍ശിപ്പിച്ച് ലക്ഷങ്ങള്‍കൊയ്യുകയാണ് മലപ്പുറം വടക്കാങ്ങരക്കാരനും പെയ്ന്റിംഗ് തൊഴിലാളിയുമായ മുനീര്‍. മലബാര്‍ മാണിക്യത്തിന് കൂട്ടായി സുല്‍ത്താനെയുമെത്തിച്ചാണ് മുനീര്‍ താരമായത്. മലപ്പുറത്തിന്റെ പോത്തുരാജയാണ് നിലവില്‍ വടക്കാങ്ങര സ്വദേശി ചോലമ്പാറ മുനീര്‍. 1460 കിലോഗ്രാം തൂക്കമുള്ള സുല്‍ത്താനെ 1200 കിലോ തൂക്കമുള്ള മാണിക്യത്തിന് കൂട്ടായി എത്തിച്ചിരിക്കുകയാണ് മുനീര്‍. ഹരിയാനയിലെ യുവരാജ്’ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സ്റ്റാറായ ഭീമന്‍ പോത്തിന്റെ കുട്ടിയെ ഒറ്റപ്പാലത്തു നിന്നാണ് സ്വന്തമാക്കിയത്. കൊണ്ടുവരുമ്പോള്‍ 80 കിലോ ആയിരുന്നു തൂക്കം.

ഇപ്പോള്‍ മൂന്നര വയസായി; 1200 കിലോ തൂക്കവും. കഴിഞ്ഞ വര്‍ഷം കാസര്‍കോട്ട് നടത്തിയ പ്രദര്‍ശനത്തില്‍ മാണിക്യം താരമായതോടെ മുനീറിന്റെ തലവരയും തെളിഞ്ഞു. 14 ദിവസത്തെ പ്രദര്‍ശനത്തിന് ചെലവും കഴിച്ച് ഒന്നര ലക്ഷം രൂപ മുനീറിനു കിട്ടി. മോഹവില കൊടുത്താണ് സുല്‍ത്താനെ കൊണ്ടോട്ടിയില്‍നിന്നു സ്വന്തമാക്കിയത്. പെയിന്റിങ് തൊഴിലാളിയാണ് മുനീര്‍.

കഴിഞ്ഞ വര്‍ഷം കാസര്‍കോടിന് പുറമേ കോട്ടയ്ക്കലിലും മാണിക്യനെ പ്രദര്‍ശിപ്പിച്ചു.പുല്ലിനും വൈക്കോലിനും പുറമേ ഉഴുന്ന് തവിട്, മുതിര, ഗോതമ്പ് തവിട്, പരുത്തിപ്പിണ്ണാക്ക്, പെല്ലറ്റ് എന്നിവയാണ് ഭക്ഷണം. മാസത്തിലൊരിക്കല്‍ നാടന്‍കോഴി ഇടിച്ചതും 10 ദിവസം കൂടുമ്പോള്‍ കോഴിമുട്ട മരുന്നുകൂട്ട് ചേര്‍ത്ത് നല്‍കുന്നതുമാണ് സ്പെഷല്‍. കാസര്‍കോട് കുള്ളന്റെയും വെച്ചൂരിയുടെയും ഓരോ മൂരിക്കുട്ടന്‍മാരെയും മുനീര്‍ പരിപാലിക്

Sharing is caring!