മലപ്പുറം ചെമ്പ്രശേരി മാവോയിസ്റ്റ് ഉസ്മാനെ പിടിക്കാന്‍ പോലീസ് വിയര്‍ക്കും

മലപ്പുറം: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത നഗര മാവോയിസ്റ്റ് ഏരിയാ നേതാവ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി മേലേതില്‍ സി.പി.ഉസ്മാനെ പിടികൂടാന്‍ പൊലീസ് പഴയതന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് അഭിപ്രായങ്ങളുയരുന്നു. ആധുനിക സംവിധാനങ്ങളൊന്നും ഉസ്മാന്(33) സംഘടനാ കാര്യത്തിന് ഉപയോഗിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഉസ്മാന് മാവോയിസ്റ്റ് സംഘടനയുടെ മികച്ച കേഡറാണെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം
നഗര, ഗ്രാമ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കിടയിലെ ശക്തനായ കണ്ണിയെന്നും പൊലീസ് പറയുന്നു. കോഴിക്കോട് അര്‍ബന്‍ മാവോയിസ്റ്റ് കേസില്‍ രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തപ്പോഴാണ് മൂന്നാമനായ ഉസ്മാനെക്കുറിച്ച് സൂചന ലഭിച്ചത്. അര്‍ബന്‍ സെല്ലിലെ താഴെത്തട്ടിലുളളവരാണ് വിദ്യാര്‍ഥികള്‍. നഗരമാവോയിസ്റ്റ് സംവിധാനമനുസരിച്ചു തൊട്ടുമുകളിലുളളവരെക്കുറിച്ച് ഇവര്‍ക്ക് അറിയില്ല. നേരത്തെ പലകേസുകളിലും അറസ്റ്റിലായ ഉസ്മാന് അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്തയാളായാണ് പൊലീസ് വിലയിരുത്തല്‍.
സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചുളള വിവിധ സിഡികളും ലഘുലേഖകളും അന്ന് പിടിച്ചെടുത്തു. മഞ്ചേരി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കിടന്ന ഉസ്മാന് ജാമ്യത്തിലിറങ്ങിയശേഷം പിന്നെ കോടതിയില്‍ ഹാജരായിട്ടില്ല. വൈത്തിരിയില്‍ വെടിയേറ്റുമരിച്ച പാണ്ടിക്കാട് സി.പി.ജലീലിന്റെ കുടുംബവുമായി അടുത്തബന്ധമുണ്ടെന്ന് പൊലീസ് കരുതുന്ന ഇയാള്‍ മാവോയിസ്റ്റ് ആശയപ്രചാരണ സംഘടനകളില്‍ സജീവമാണ്.
കാട്ടിലെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ചുമതലയും ഉസ്മാനുണ്ടെന്നാണ് സൂചന.അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിന് പകരം ചെയ്യാനുളള ശ്രമത്തിലായിരുന്നു ഉസ്മാനും മറ്റു രണ്ടുപേരുമെന്നാണ് പൊലീസ് വിലയിരുത്തല്‍.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]