തെങ്ങ്മുറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
തിരൂര്‍: മംഗലം കൂട്ടായിക്കടവിനു സമീപം താമസിക്കുന്ന കണ്ണേത്തയില്‍ ശിവന്റെ മകന് അജിത്ത് (26) ഷോക്കേറ്റു മരിച്ചു. വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങു മുറുക്കുന്നതിനിടയിലാണ് ഷോക്കേറ്റത്.ഉടനെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു.അമ്മ അനിത.സഹോദരങ്ങള്‍ അഖില്‍,ഷിമി.ശവസംസ്കാരം നാളെ കാലത്ത് പതിനൊന്ന് മണിക്ക് വീട്ടു വളപ്പില്‍.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]