വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തു, സിദ്ദന്‍ പിടിയില്‍
മലപ്പുറം: മകന്റെ ചികിത്സക്കെത്തിയ യുവതിയുടെ ഫോണ്‍നമ്പര്‍ വാങ്ങി സ്ഥിരംവിളിയും മെസ്സേജുമായി. അവസാനം 8500രൂപ ശമ്പളത്തില്‍ വീട്ടുജോലിക്കാരിയാക്കി.അവസാനം ജോലിക്കിടെ പിടിച്ച് ബലാല്‍സംഗം ചെയ്തു. പിടിയിലായ സിദ്ദന്‍ ഉമ്മറിനെ കോടതി റിമാന്‍ഡ് ചെയ്തു. വീട്ടുജോലിക്കാരിയെ ബലാല്‍സംഗം ചെയ്തെന്ന കേസിലാണ് സിദ്ധനെ റിമാന്റ് ചെയ്തത്. തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പില്‍ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി എസ്.ഐ. നൗശാദ്ഇബ്രാഹീമും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം യുവതി നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാക്കെതിരെ കേസെടുത്തത്. വീട്ടില്‍ ചികിത്സനടത്തി വരുകയായിരുന്ന ഇയാളുടെ അടുക്കല്‍ മകന്റെ ചികിത്സക്കെത്തിയതായിരുന്നു യുവതി. ഇതിനിടെ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ഇയാള്‍ നിരന്തരം ഫോണ്‍ വിളിച്ചും മെസ്സേജ് അയക്കുകയും ചെയ്തിരുന്നുവത്രെ. തുടര്‍ന്ന് 8500 രൂപ മാസ ശമ്പളത്തില്‍ ഇയാളുടെ വീട്ടില്‍ സ്ത്രീക്ക് ജോലിയും നല്കി. ജോലിക്കിടെ ഇയാള്‍ സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു. യുവതിയുടെ വസ്തു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. സ്ത്രീ തനിക്കെതിരെ പരാതി നല്കുമെന്നറിഞ്ഞ ഇയാള്‍ കൊണ്ടോട്ടിലെ ഒരു ഖത്തീബില്‍ നിന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെടുക്കുകയും തന്റെ ഭാര്യയാണെന്നവകാശപ്പെട്ട് സ്ത്രീക്കെതിരെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയതായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെയാണ് സ്ത്രീ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]