ഷാര്‍ജ ഭരണാധികാരിയുമായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി.
ഷാര്‍ജയിലെ ഡോ. സുല്‍ത്താന്‍ അല്‍ഖാസിമി സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും പ്രത്യേക കൂടിക്കാഴ്ച. ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയാണ് സമസ്ത കേന്ദ്രമുശാവറംഗം കൂടിയായ ഡോ. ബഹാഉദ്ദീന്‍ നദ് വി.
ഇസ്ലാമിക ലോകത്തെ അക്കാദമികവും ബൗദ്ധികവുമായ പുരോഗതിയും നൂതന സംവിധാനങ്ങളും ഷാര്‍ജയുടെ വിദ്യാഭ്യാസ സാംസ്കാരിക നേട്ടങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിതാവസ്ഥയും വിദ്യാഭ്യാസ പുരോഗതിയും ശൈഖ് സുല്‍ത്താന്‍ ഡോ. നദ് വിയോട് ചോദിച്ചറിഞ്ഞു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റങ്ങള്‍ അദ്ദേഹം സുല്‍ത്താനുമായി പങ്കുവെച്ചു.
വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയായ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി തന്റെ ആത്മകഥയും ഷാര്‍ജയിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രത്തെ സംബന്ധിച്ച് എഴുതിയ അദ്ദേഹത്തിന്റെ ഗ്രന്ഥവും ഡോ. നദ്വിക്കു സമ്മാനിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]