വാട്സാപ്പില്‍ സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍
മേലാറ്റൂര്‍: വാട്സാപ്പില്‍ സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പണം കൈവശപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ് (36) ആണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. വേങ്ങൂര്‍ സ്വദേശിയായ യുവ മതപണ്ഡിതനെയാണ് ഇയാള്‍ വലയിലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മതപണ്ഡിതന്റെ വീട്ടിലെത്തിയ പ്രതി ചാനലില്നിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്നും പറഞ്ഞ് സന്ദേശം ഷൂട്ട് ചെയ്തു.
ഇതിനുശേഷം താനാണ് സ്ത്രീയുടെ പേരില്‍ നിങ്ങളോട് ചാറ്റ് ചെയ്തതെന്നും ചാറ്റിങ്ങുകള്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു.
ഈ സമയം കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പ്രതിക്ക് നല്‍കിയതായും മതപണ്ഡിതന് നല്കിയ പരാതിയില്‍ പറയുന്നു.
ബാക്കി തുകയില്‍ 50,000 രൂപ വ്യാഴാഴ്ച പകല്‍ 11നുള്ളില്‍ കിട്ടണമെന്ന് പ്രതി നിര്‍ബന്ധം പിടിക്കുകയും പണം സ്വീകരിക്കാനായി എത്തിയപ്പോള്‍ എസ്ഐ പി എം ഷമീറിന്റെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.
എഎസ്ഐ അഷ്റഫ് അലി, എസ്സിപിഒ ഫക്രുദ്ദീന്‍, സിപിഒമാരായ ഷൈജു, റഹീം, ഉണ്ണി, ഹോം ഗാര്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കൃഷ്ണദേവിനെപെരിന്തല്മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]