മമ്പുറം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി

മമ്പുറം പാലത്തില്‍ നിന്നും പുഴയിലേക്ക്  ചാടിയ യുവാവിന്റെ  മൃതദേഹം കിട്ടി

തിരൂരങ്ങാടി: മമ്പുറം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ചെമ്മാട് കൊടിഞ്ഞി റോഡില്‍ താമസിക്കുന്ന പാലമടത്തില്‍ അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് അഫീഫ്(19) ന്റെ മൃതദേഹമാണ് ഞായര്‍ രാവിലെ ഒന്‍പത് മണിയോടെ തിരൂരില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് മമ്പുറം പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്തത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് മുഹമ്മദ് അഫീഫ് മമ്പുറം പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തു ചാടിയത്. അഫീഫിന് ചെറിയ മാനസിക അസ്വസ്ഥതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.
മാതാവ്: മൈമൂനത്ത്.സഹോദരങ്ങള്‍: മഷ്ഹൂഖ്, മുബഷിര്‍, സെമിന്‍, മുഹ്‌സിന.

Sharing is caring!