ഏറനാട് മണ്ഡലത്തില്‍ 8കോടി രൂപയുടെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി: പി.കെ ബഷീര്‍ എം.എല്‍.എ
എടവണ്ണ: ഏറനാട് മണ്ഡലത്തില്‍ 7.88 കോടി രൂപ ചെലവില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മാണത്തിനും, മറ്റ് പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി ലഭിച്ചതായി പി കെ ബഷീര്‍ എം എല്‍ എ. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മോശമായ റോഡുകളാണ് പുനര്‍ നിര്‍മിക്കുക. മണ്ഡലത്തിലെ പ്രധാന റോഡുകളുടെയെല്ലാം അറ്റകുറ്റ പണി ഈ ഫണ്ട് ഉപയോ?ഗിച്ച് നടത്താന്‍ തീരുമാനമായി.
ഏറനാട് മണ്ഡലത്തിലെ പ്രധാന പാതകളില്‍ ഒന്നായ കൊയിലാണ്ടി – എടവണ്ണ റോഡില്‍ എരഞ്ഞിമാവ് – വാലില്ലാപുഴ – തേക്കിന്‍ചുവട് – പത്തനാപുരം റോഡിലെ തകര്‍ന്ന ഭാ?ഗങ്ങള്‍ നന്നാക്കാന്‍ ആദ്യഘട്ടമായി 1.65 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പാതയില്‍ തന്നെ അരീക്കോട് പുത്തലം കൈപ്പക്കുളം റോഡ് ഇന്റര്‍ലോക്ക് ചെയ്യാന്‍ ഒന്നാംഘട്ടമായി 35 ലക്ഷം രൂപയും, രണ്ടാംഘട്ടമായി 42 ലക്ഷം രൂപയ്ക്കും ഭരണാനുമതിയായി. ഈ ഭാ?ഗത്ത് ഇന്റര്‍ലോക്ക് ചെയ്ത് റോഡ് നവീകരിക്കും. അരീക്കോട്-മഞ്ചേരി റോഡ് നവീകരണത്തിന് 25 ലക്ഷം രൂപയ്ക്കും ഭരണാനുമതി ആയതായി എം എല്‍ എ അറിയിച്ചു. മറ്റ് പ്രധാന പാതകള്‍ക്കും, പ്രവര്‍ത്തികള്‍ക്കും അനുവദിച്ച തുക ഇപ്രകാരമാണ്.
പൊതുമരാമത്ത് അറ്റകുറ്റപണികള്‍
1- എക്കാപറമ്പ – അരീക്കോട് റോഡ് – 15 ലക്ഷം
2- അരീക്കോട് – വാഴക്കാട് റോഡ് – 10 ലക്ഷം
3- എടവണ്ണ – തിരുവാലി റോഡ് – 3 ലക്ഷം
4- നിലമ്പുര്‍ – വാളാന്തോട് റോഡില്‍ ‘ട’ വളവ് മുതല്‍ താഴെ വെണ്ടേക്കുംപൊഴില് വരെ – 15 ലക്ഷം
5- അകമ്പാടം – പാതാര്‍ റോഡില്‍ നമ്പൂരിപൊട്ടി – മതില്‍മൂല കോളനി – എരുമമുണ്ട റോഡ് – 20 ലക്ഷം
6- എരഞ്ഞിമങ്ങാട് – മണ്ണുപാടം – അത്തിക്കോട് റോഡ് – 10 ലക്ഷം
7- നായാടംപൊഴില് – വെണ്ടേക്കുംപൊഴില് റോഡ് – 20 ലക്ഷം
8- നിലമ്പുര്‍ – വാളാന്തോട് റോഡില്‍ ഇടിവെണ്ണ മസ്ജിദിന് സമീപം കള്‍വര്‍ട്ട് സ്ഥാപിക്കാന്‍ – 20 ലക്ഷം
9- നായാടംപൊഴില് – വെണ്ടേക്കുംപൊഴില് റോഡില്‍ ഫോറസ്റ്റ് ഭാഗം റോഡ് കോണ്‍ഗ്രീറ്റ് – 100 ലക്ഷം
10. അകമ്പാടം – പാതാര്‍ റോഡില്‍ ഫസ്റ്റ് റീച്ച് ആനപ്പാറ സെക്കന്റ് റീച്ച് എളമ്പിലാക്കോട് വരെ ബി.എം & ബിസി (റബ്ബറൈസ്ഡ്) – 150 ലക്ഷം
പ്രളയ പുനര്‍നിര്‍മാണം
1- അകമ്പാടം പാതാര്‍ റോഡ് – 27 ലക്ഷം
2- നിലമ്പുര്‍ വാളാന്തോട് റോഡ് – 2 ലക്ഷം
3- നായാടംപൊഴില് വെണ്ടേക്കുംപൊഴില് റോഡ് – 1.50 ലക്ഷം
6- കൊയിലാണ്ടി – എടവണ്ണ റോഡില്‍ അരീക്കോട് അങ്ങാടി മുതല്‍ സൗത്ത് പുത്തലം വരെ അറ്റകുറ്റപ്പണിക്ക് – 6 ലക്ഷം
7- കൊയിലാണ്ടി – എടവണ്ണ റോഡില്‍ അരീക്കോട് – എടവണ്ണ വരെ അറ്റകുറ്റപ്പണിക്ക് – 10 ലക്ഷം
8- കൊയിലാണ്ടി – എടവണ്ണ റോഡില്‍ വാക്കാലൂര്‍ കള്‍വര്‍ട്ട് & ഡ്രൈനേജ് – 23 ലക്ഷം
9- കാവനൂര്‍ – വടക്കുമല – കാരാപറമ്പ റോഡ് – 10 ലക്ഷം
10- പത്തനാപുരം – മൂര്‍ക്കനാട് – എടവണ്ണ റോഡില്‍ ഒതായി അങ്ങാടിയില്‍ റോഡ് & ഡ്രൈനേജ് നിര്‍മാണം – 25 ലക്ഷം
11- അരീക്കോട് – മഞ്ചേരി റോഡ് അറ്റകുറ്റപ്പണിക്ക് – 25 ലക്ഷം
12- ഇരുവേറ്റി – ആമയൂര്‍ റോഡില്‍ പുളിങ്ങോട്ടുപുറം റോഡും ഡ്രൈനേജ് നിര്‍മാണവും – 25 ലക്ഷം
13- അരീക്കോട് – മഞ്ചേരി റോഡില്‍ ചെങ്ങര എളയൂര്‍ ഭാഗം റോഡ് അറ്റകുറ്റപ്പണി – 4 ലക്ഷം
14- പെരകമണ്ണ – കുഴിയംപറമ്പ റോഡില്‍ തവരാപ്പറമ്പില് കള്‍വേര്‍ട്ട് സ്ഥാപിക്കാന്‍ – 10 ലക്ഷം
15- കാവനൂര്‍ – തൃപ്പനചി- മോങ്ങം റോഡില്‍ പൂച്ചേങ്ങല്‍ കള്‍വേര്‍ട്ട് നിര്‍മാണം – 15 ലക്ഷം
ഇതില്‍ 70 ശതമാനത്തോളം പ്രവര്‍ത്തികളുടേയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി എം എല്‍ എ അറിയിച്ചു. ബാക്കി പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കി ജനുവരിയില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും. ഏറനാട് മണ്ഡലത്തിലെ നവീകരണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് എം എല്‍ എ എന്ന നിലയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അം?ഗീകാരം നല്കിയ പൊതുമരാത്ത് മന്ത്രി ജി സുധാകരന് നന്ദി പറയുന്നതായി പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]