അരീക്കോട് സുല്ലമുസ്സലാം വിദ്യാര്‍ഥികളുടെ ആറാമത്തെ വീടിന്റെ താക്കോല്‍ കൈമാറി

അരീക്കോട് സുല്ലമുസ്സലാം വിദ്യാര്‍ഥികളുടെ  ആറാമത്തെ വീടിന്റെ താക്കോല്‍ കൈമാറി

അരീക്കോട് :സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഈ വര്‍ഷം നിര്‍മ്മിച്ച് നല്‍കുന്ന ആറാമത്തെ വീടിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ . പി വി എ മനാഫ് നിര്‍വഹിച്ചു. ഊര്‍ങ്ങാട്ടിരി തെരട്ടമ്മല്‍ പ്രദേശത്തെ ഒരു വിധവക്കാണ് വിദ്യാര്‍ത്ഥികള്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഭക്ഷ്യമേള സംഘടിപ്പിച്ച് സഹപാഠികള്‍ക്ക് 5 വീട് നിര്‍മ്മിച്ച് നല്‍കിയതില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആറാമത്തെ വീടും നിര്‍മിച്ചു നല്‍കാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. പ്രൊഫസര്‍ എന്‍ വി സക്കരിയ, എംടി അബ്ദുനാസര്‍ ,ങജആ ഷൗക്കത്തലി, ജഠഅ പ്രസിഡന്റ് അന്‍വര്‍ കാരാട്ടില്‍, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇജ അബ്ദുല്‍ കരീം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ അബ്ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പാള്‍ കെടി മുനീബ് റഹ്മാന്‍ സ്വാഗതവും, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ മുഹ്‌സിന്‍ ചോലയില്‍ നന്ദിയും പറഞ്ഞു

Sharing is caring!