മഞ്ചേരി മാനു മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്‍.എ.ബി.എച്ച് അംഗീകാരത്തിലേക്ക്
മഞ്ചേരി: ആതുരരംഗത്ത് പ്രമുഖരായ മഞ്ചേരി മാനു മെമ്മോറിയല്‍ ഹോസ്പിററല്‍ എന്‍.എ.ബി.എച്ച് അംഗീകാര നിറവിലേക്ക്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അക്രഡിറ്റഡ് ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് (എന്‍.എ.ബി.എച്ച്) മാസങ്ങളായി ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനക്ക് ശേഷമാണ് അംഗീകാരം ലഭിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് എം.ഡി ഡോ. മുഹമ്മദ് റന്നീസ് മലപ്പുറം ലൈഫിനോട് പറഞ്ഞു. 1998ല്‍ 20 ബെഡുകളുമായി ആരംഭിച്ച ആശുപത്രി ഇന്ന് 49 ബെഡുകളുളോടെ വിപുലപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ പ്രമേഹ രോഗം,എല്ലുരോഗം,ഇ.എന്‍.ടി,വെരിക്കോസ് വെയിന്‍,ഡെന്റല്‍ വിഭാഗങ്ങളുടെ സേവനം പ്രശസ്തമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള രോഗികളാണ് ദിവസവും പ്രമേഹ രോഗ ചികിത്സക്കും എല്ലുരോഗ ചികിത്സക്കും എത്തുന്നത്. കിഡ്‌നി,കാല്‍പാദം,കണ്ണ് തുടങ്ങിയവ പരിശോധിക്കുന്ന പാക്കേജുകളുള്‍പെടുന്ന ഡയാ ലൈഫ് എന്ന പേരില്‍ പ്രത്യേക പ്രമേഹ വിഭാഗം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലുരോഗ വിഭാഗത്തില്‍ ഇടുപ്പെല്ല് മാറ്റിവെക്കല്‍,മുട്ട് മാറ്റിവെക്കല്‍, ഷോള്‍ഡര്‍,താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ സംഭവിക്കുന്ന പരിക്കിനുള്ള ശസ്ത്രക്രിയകളും ചികിത്സയും വിജയകരമായി നടന്നുവരുന്നുണ്ട്. ഇ.എന്‍.ടി വിഭാഗത്തില്‍ ഡെ കെയര്‍ പാക്കേജുകളില്‍ സര്‍ജ്ജറികള്‍ നടത്തുന്നുണ്ട്. ഓപറേഷന്‍ കൂടാതെയുളള വെരിക്കോസ് വെയിന്‍, വേദന രഹിത പൈല്‍സ് ക്ലിനിക്ക്, 400 രൂപ മുതല്‍ തുടങ്ങുന്ന ഹെല്‍ത്ത് ചെക്ക് അപ് പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങളും ലഭിക്കും. പരപ്പനങ്ങാടി-ഗൂഡല്ലൂര്‍ ഹൈവെയിലെ മഞ്ചേരി-നിലമ്പൂര്‍ റോഡില്‍ ചെട്ടിയാര്‍കുളത്താണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. www.manumemorialhospital.in
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]