മുസ്ലിംലീഗിനെ തോല്പിച്ച് കാളികാവ് പഞ്ചായത്ത് ഭരണം സി.പി.എമ്മിന്

കാളികാവ്: കാളികാവ് പഞ്ചായത്ത് പ്രസിഡന്റായി സിപിഐ എമ്മിലെ എന്‍ സെയ്താലിയെ തെരഞ്ഞെടുത്തു. മുസ്ലിംലീഗിലെ വി പി എ നാസറിനെ എട്ടിനെതിരെ ഒമ്പത് വോട്ടിന് പരാജയപ്പെടുത്തി. കോണ്‍ഗ്രസ് അംഗങ്ങളായ കെ നജീബ് ബാബു (മുന്‍ പ്രസിഡന്റ്), മന്‍സൂര്‍ എന്നിവര്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തു.
കോണ്‍ഗ്രസ് അംഗം എം സുഫൈറ ഹാജരായില്ല. സിപിഐ എം അംഗത്തിന്റെ വോട്ട് അസാധുവായി. 19 വാര്‍ഡാണ് പഞ്ചായത്തില്‍. സിപിഐ എം- എട്ട്, കോണ്‍ഗ്രസ് ആറ്, മുസ്ലിംലീഗ്- അഞ്ച് എന്നതായിരുന്നു കക്ഷിനില. മുന്നണിയില്ലാതെ ത്രികോണ മത്സരമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍.
സിപിഐ എമ്മിലെ എന്‍ സെയ്താലി ലീഗിന്റെ സഹായത്തോടെ പ്രസിഡന്റായി. എട്ടുമാസത്തിനുശേഷം യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തിലൂടെ സ്ഥാനനഷ്ടം. പുതിയ യുഡിഎഫ് ഭരണസമിതിയില്‍ ആദ്യ ഒരുവര്‍ഷം ലീഗ് അംഗം വി പി എ നാസര്‍, രണ്ടുവര്‍ഷം കോണ്‍ഗ്രസ് അംഗം കെ നജീബ് ബാബു എന്നിവര്‍ പ്രസിഡന്റാകണമെന്ന് ധാരണയായി. ധാരണപ്രകാരം രണ്ടാഴ്ചമുമ്പ് കെ നജീബ് ബാബു രാജിവച്ച ഒഴിവിലേക്കാണ് ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പ്. സിപിഐ എം പ്രവര്‍ത്തകര്‍ കാളികാവില്‍ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്, കാളികാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ നൗഷാദ്, ഇ പി ഉമ്മര്‍, കെ ഫൈസല്‍, എ സിറാജ്, എന്‍ എം ഷഫീഖ്, ബാബു എന്നിവര്‍ സംസാരിച്ചു.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]