വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

വിദ്യാര്‍ത്ഥിനി   കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

മഞ്ചേരി : വിദ്യാര്‍ത്ഥിനിയെ വീടിനകത്ത് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം കൊളക്കാട് കുണ്ടിപ്പരുത്തി കുഞ്ഞിമരക്കാരുടെ മകള്‍ സമീറ (22) ആണ് മരിച്ചത്. വിവാഹ മോചിതയായ സമീറ വളാഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ടി ടി സി വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച പകല്‍ പതിനൊന്നര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിപ്പുറം എസ് ഐ അരവിന്ദന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊഴക്കാട് ജുമാമസ്ജിദില്‍ ഖബറടക്കി. സഹോദരങ്ങള്‍: ഫാരിസ, നസീമ, ഫഹ്ന, നാഫിഅ.

Sharing is caring!