അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ നരിക്കുളത്തില്‍ യുവതി മുങ്ങിമരിച്ചു

അങ്ങാടിപ്പുറം  പുത്തനങ്ങാടിയിലെ നരിക്കുളത്തില്‍  യുവതി മുങ്ങിമരിച്ചു

പെരില്‍മണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ നരിക്കുളത്തില്‍ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തനങ്ങാടി വടക്കേക്കരയിലെ പുത്തന്‍പീടിയേക്കല്‍ കോയയുടെ മകള്‍ ആബിദ (37) യുടെ മൃതദേഹം ആണ് പുത്തനങ്ങാടി നരികുളത്തില്‍ രാവിലെ കണ്ടെത്തിയത്. പെരിന്തല്‍മണ്ണ സി.ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലതെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുത്തനങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ്: നബീസ ഭര്‍ത്താവ് മൊഴിചൊല്ലിയതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ സമദ് മകനാണ്. സഹോദരന്‍: അഷ്‌റഫ്

Sharing is caring!