ലോറിക്ക് പുറകില്‍ ഫോര്‍ച്യുണര്‍ കാറിടിച്ച് യുവാവ് മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്
പെരിന്തല്‍മണ്ണ: പുലര്‍ച്ചെ 4.45 ന് പാലക്കാട് ഒലവക്കോട് കല്‍പ്പാത്തിക്ക് സമീപം പാലക്കാട് കോഴിക്കോട് ബൈപ്പാസ് റോഡില്‍ ക്യാപ്‌സ്യൂള്‍ ലോറിക്ക് പുറകില്‍ ടയോട്ട ഫോര്‍ച്യുണര്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പരുത്തിയില്‍ മസ് റൂര്‍ (24) ആണ് മരിച്ചത്. അബുദാബിയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് ലീവിനെത്തിയ മസ്‌റൂര്‍ സുഹൃത്ത് സ്വാലിഹിന്റെ വിവാഹം പാലക്കാട്ടുള്ള സുഹൃത്തിനെ ക്ഷണിക്കാനും, കോയമ്പത്തൂരില്‍ നിന്ന് കല്യാണ ആവശ്യത്തിനായുള്ള വസ്ത്രങ്ങളും മറ്റും വാങ്ങുവാനായി പോവുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പിതാവ്: കുഞ്ഞിമുഹമ്മദ്.
മാതാവ്: ഖദീജ.
സഹോദരങ്ങള്‍: സുലൈഖ, ഫാത്തിമത്ത് സുഹ്റ, അബ്ദുന്നാസര്‍, മിദ്ലാജ്, മുഹമ്മദ് ബഷീര്‍, ജാഫര്‍, ജാബിര്‍, (മൂവരും അബുദാബി), ഷുക്കൂര്‍.
കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കളരിക്കല്‍ സാജില്‍ (23), അരക്കുപറമ്പന്‍ മുഹമ്മദ് സ്വാലിഹ് (22), മുഹമ്മദ് അബ്ദുള്‍ സബൂര്‍ (23), ചെറുകര വീട്ടില്‍ ജിതിന്‍(25), അഖില്‍ (24), ചോലയില്‍ ഷാഹിന്‍ (22) എന്നിവര്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്.
.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




