മഅ്ദനിക്ക് അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍നിയമസഭ പ്രമേയം പാസാക്കണം: അഡ്വ.പി.എ.പൗരന്‍

മഅ്ദനിക്ക് അവകാശങ്ങള്‍  ഉറപ്പുവരുത്താന്‍നിയമസഭ പ്രമേയം പാസാക്കണം: അഡ്വ.പി.എ.പൗരന്‍

മഞ്ചേരി: ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ പേരില്‍ വിചാരണ തടവുകാരനായി ഒമ്പത് വര്‍ഷത്തിലേറെ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞു വരുന്ന അബ്ദുള്‍ നാസര്‍ മദനിക്ക് രാജ്യത്തിന്റെ ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടി കേരള നിയമ സഭ അടിയന്തിര പ്രമേയം പാസാക്കാന്‍ തയ്യാറാവണമെന്ന് പി യു സി എല്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി എ പൗരന്‍ ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കൂ.. അനീതിയുടെ വിലങ്ങഴിക്കൂ… എന്ന് ആവശ്യപ്പെട്ടു പിഡിപി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു മാസങ്ങള്‍ക്കകം കേസ് പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക പ്രോസിക്യൂഷന്‍ സുപ്രീം കോടതിക്ക് നല്‍കിയ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡണ്ട് നാസര്‍ വെള്ളുവങ്ങാട് അദ്ധ്യക്ഷത വഹിച്ചു. പി ടി യു സി സംസ്ഥാന പ്രസിഡണ്ട് സക്കീര്‍ പരപ്പനങ്ങാടി വിഷയമവതരിപ്പിച്ചു. സലാം മൂന്നിയൂര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. റഷീദ് പറമ്പന്‍ (കെ പി സി സി അംഗം), അഡ്വ. ഫിറോസ് ബാബു (സിപിഎം), കൃഷ്ണദാസ് രാജ (സിപിഐ), അഡ്വ. സഫറുള്ള (ജെഡിഎസ്), അലവി മാര്യാട് (ഐഎന്‍എല്‍), മുനീബ് കാരക്കന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി), ഫാറൂഖ് ഫൈസി മണിമൂളി (എസ് കെ എസ് എസ് എഫ്), യു ജാഫറലി വഹബി (എസ് വൈ എഫ്), മൂസമുസ്ല്യാര്‍ (അജ്വ), അഷ്റഫ് പുല്‍പ്പറ്റ, സലീം മേച്ചേരി, ടി പി ജയകുമാര്‍ പ്രസംഗിച്ചു. അബ്ദുള്ള ആമയൂര്‍ സ്വാഗതവും സല്‍മാന്‍ കുമ്മാളി നന്ദിയും പറഞ്ഞു.

Sharing is caring!