മലപ്പുറം പോത്തുകല്ലില്‍ സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം

മലപ്പുറം പോത്തുകല്ലില്‍  സഹോദരിയുടെ സ്വര്‍ണാഭരണം  നഷ്ടമായ കേസില്‍ സിപിഎം  ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്  പൊലീസിന്റെ ക്രൂരമര്‍ദനം

മലപ്പുറം: പോത്തുകല്ലില്‍ സഹോദരിയുടെ സ്വര്‍ണാഭരണം നഷ്ടമായ കേസില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് പൊലീസിന്റെ ക്രൂരമര്‍ദനം. മുണ്ടേരി ബ്രാഞ്ച് കമ്മിറ്റി അംഗം ചളിക്കല്‍ കണ്ടമംഗലത്ത് കൃഷ്ണന്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. സഹോദരി വിജിയുടെ മൂന്നു പവന്‍ തൂക്കമുളള സ്വര്‍ണാഭരണം നഷ്ടമായ കേസിലാണ് പോത്തുകല്‍ പോലീസ് കൃഷ്ണന്‍കുട്ടിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് കസ്റ്റഡിയില്‍ എടുത്തത്.

കുടുംബത്തിനു സംശയമില്ലാതിരുന്നിട്ടും പൊലീസ് നായ പരാതിക്കാരുടെ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തി എന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എസ്‌ഐയും രണ്ടു സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്നാണു ക്രൂരമര്‍ദനം നടത്തിയത്.

ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. നാഭിയില്‍ ഷൂവിട്ടു ചവിട്ടി. സ്വര്‍ണം നഷ്ടമായ സഹോദരിയും അമ്മയും ചേര്‍ന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. പരാതിക്കാരിയോട് പൊലീസ് അശ്ലീലച്ചുവയോടെയും അപമര്യാദയായും പെരുമാറിയതായും ആക്ഷേപമുണ്ട്.

Sharing is caring!