‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ വി.പി.നിസാറിന്റെവീട്ടിലെത്തി ആദരിച്ച് വിദ്യാര്‍ഥികള്‍
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ‘വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം’ പദ്ധതിക്ക് ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ ഹരിത ക്ലബിന്റെ നേതൃത്വത്തില്‍ തുടക്കം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ദേശീയ മാധ്യമ പുരസ്‌കാരം ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട 12മാധ്യമ അവാര്‍ഡുകള്‍ നേടിയ വി.പി.നിസാറിനെ സ്‌കൂള്‍ പ്രധാനധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വീട്ടിലെത്തി ആദരിച്ചു. സ്‌കൂളിലെ 20ഓളംവരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി. മുഹമ്മദ് അബ്ദുള്‍ നാസര്‍, സ്‌കൗട്ട് അധ്യാപകന്‍കൂടിയായ വി.അബ്ദുള്‍ റഹൂഫ്, അധ്യാപകരായ കെ.സമീറലി, എന്‍.കെ മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് നിസാറിന്റെ വലിയാട് മൈത്രി നഗറിലുള്ള വീട്ടിലെത്തി ആദരിച്ചത്. വിദ്യാര്‍ഥികള്‍ പൂക്കള്‍ നല്‍കിയാണ് ആദരിച്ചത്. തുടര്‍ന്ന് പ്രധാനധ്യാപകന്‍ പി. മുഹമ്മദ് അബ്ദുള്‍ നാസര്‍ നിസാറിനെ പൊന്നാടയണിയിച്ചു. ശേഷം നിസാര്‍ എഴൂതിയ വാര്‍ത്താപരമ്പരയായ ‘ഭൂപടത്തില്‍നിന്നും മായ്ക്കപ്പെട്ടവര്‍’ എന്നതിന്റെ പുസ്തക രൂപം സ്‌കൂള്‍ ലൈബ്രറിയിലേക്ക് ചടങ്ങില്‍വെച്ച് കൈമാറി.
ശേഷം കുട്ടികള്‍ നിസാറുമായി സംവദിച്ചു. നിലവിലെ പത്രപ്രവര്‍ത്തന മേഖലയെ കുറിച്ചും,വാര്‍ത്തകളിലെ കാഴ്ച്ചപ്പാടുകളെ കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് നിസാര്‍ മറുപടി നല്‍കി. കഴിഞ്ഞ എട്ടുവര്‍ഷമായി മംഗളംദിനപത്രത്തില്‍ ജോലി ചെയ്യുന്ന വി.പി. നിസാറിന് ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌ക്കാരത്തില്‍ ഒന്നാംസ്ഥാനം. കേരളാ നിയമസഭയുടെ ആര്‍. ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍ മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ സൗഹൃദ്‌സമിതിയുടെ അച്ചടി മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, നടി ശാന്താദേവിയുടെ പേരില്‍നല്‍കുന്ന 24ഫ്രൈം മാധ്യമ അവാര്‍ഡ്, ഇന്‍ഡൊഷെയര്‍ എ.എസ്. അനൂപ് സ്മാരക മാധ്യമ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഇതുവരെ ലഭിച്ചത്.
ചടങ്ങിനോടനുബന്ധിച്ച് ഇന്നലെ ചട്ടിപ്പറമ്പിനടുത്ത് പൊന്നാരംപള്ളിയാലിയിലെ ലൈഫ്ലൈന്‍ ഔഷദോധ്യാനത്തില്‍ ഡയറക്ടര്‍ തോരപ്പ മുസ്തഫയെ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചിരുന്നു. അരയ്ക്ക് താഴെ ശരീരം തളര്‍ന്ന മുസ്തഫ സ്വന്തം പ്രയത്നത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി അയിരത്തഞ്ഞൂറോളം കാറുകള്‍ രൂപകല്പന നിര്‍വഹിക്കുകയും അപൂര്‍വങ്ങളായ ഔഷദസസ്യങ്ങളുള്‍പ്പെടെ വിപുലമായ ഔഷദോധ്യാനം നിര്‍മിച്ച് പരിപാലിക്കുകയും ചെയ്യുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ മുസ്തഫ, ചെമ്മങ്കടവ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ്.
മുസ്തഫയെ പൊന്നടയണിയിച്ച് ആദാരിച്ച് ചടങ്ങിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍ അധ്യക്ഷനായി.തോരപ്പ മുസ്തഫ വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്‌കൗട്ട് അധ്യാപകന്‍ വരിക്കോടന്‍ അബ്ദുറഹൂഫ് സംസാരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ‘വിദ്യാലയം പ്രതിഭകളോടൊപ്പം’ എന്ന പേരില്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 28 വരെ നടത്തുന്ന പരിപാടിയിലാണ് പ്രതിഭകളെ തേടി കുട്ടികള്‍ വീട്ടിലെത്തുന്നത്. ഓരോ വിദ്യാലയത്തിലേയും തെരഞ്ഞെടുക്കപ്പെട്ട പത്തോ, പതിനഞ്ചോ കുട്ടികള്‍ സ്‌കൂളിന്റെ സമീപത്തുള്ള ശാസ്ത്രം, കല, സാഹിത്യം, സ്‌പോര്‍ട്‌സ് ഇവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രശസ്തനായ വ്യക്തിയുടെ വീട്ടിലെത്തി ആദരിക്കുന്നതാണ് പരിപാടി. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിപാടി സംഘടിപ്പിക്കും. മണ്‍മറഞ്ഞതും അന്യം നിന്നതുമായ കലാരൂപങ്ങള്‍ ഉള്‍പ്പെടെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന പരിപാടിയായി ഇവ മാറും.
പരിപാടിയുടെ മുന്നോടിയായി നവംബര്‍ 12 നകം ജില്ലയിലെ മുഴുവന്‍ പ്രതിഭകളുടെയും ലിസ്റ്റ് തയ്യാറാക്കി ജില്ലാതലത്തില്‍ ക്രോഡീകരിച്ച് മുഴുവന്‍ വിദ്യാലയങ്ങളുടെയും പ്രതിഭകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തും. പരിപാടികളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും. വിദ്യാര്‍ത്ഥികളുടെ വീട്ടിലോ സ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലോ ഉണ്ടായ ഒരു കുടന്ന പൂക്കളുമായിട്ടായിരിക്കും വിദ്യാര്‍ത്ഥികള്‍ പ്രതിഭകളെ ആദരിക്കുക. ലിറ്റില്‍ കൈറ്റ്‌സിലെ കുട്ടികളെ പ്രയോജനപ്പെടുത്തി ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനുള്ള നടപടികളും സ്വീകരിക്കും.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]