അരിക്കോട് പുത്തലത്ത് റോഡ് നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് ബഷീര്‍ എം.എല്‍.എ

അരിക്കോട് പുത്തലത്ത്  റോഡ് നവീകരണം  ഉടന്‍ ആരംഭിക്കുമെന്ന്  ബഷീര്‍ എം.എല്‍.എ

അരീക്കോട്: മഞ്ചേരി-അരീക്കോട് റോഡിലെ അരീക്കോട് പുത്തലം പ്രദേശത്തെ റോഡ് നവീകരണ പ്രവര്‍ത്തികള്‍ ഈ മാസം 20ന് ആരംഭിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പി എം ആര്‍ കണ്‍സ്ട്രക്ഷന്‍സിന് നവീകരണ പ്രവര്‍ത്തി കൈമാറി. 35 ലക്ഷം രൂപ ചെലവിട്ടാണ് ഇന്റര്‍ലോക്ക് ചെയ്ത് റോഡ് നവീകരിക്കുന്നത്.

രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തിക്കായി 34 ലക്ഷം രൂപയുടെ ഭരണാനുമതി ആയതായും പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. അടുത്ത മാസം പത്താം തിയതി ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ആകെ 69 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് നടക്കുകയെന്ന് എം എല്‍ എ പറഞ്ഞു.

വര്‍ഷങ്ങളായി മഴക്കാലത്ത് ഇവിടെ റോഡ് നശിക്കുന്നത് പതിവായിരുന്നു. വന്‍ ?ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപം കൊണ്ടിരുന്നത്. റീടാര്‍ ചെയ്യുക എന്നതിലൂടെ പ്രശ്‌നം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്റര്‍ലോക്ക് ചെയ്ത് റോഡ് ബലപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ഇവിടത്തെ പ്രദേശവാസികളും, യാത്രക്കാരും ഈ ആവശ്യം പലപ്പോഴായി ഉന്നയിച്ചിരുന്നു. ഒടുവില്‍ അവരുടെയെല്ലാം ആവശ്യം യാഥാര്‍ഥ്യമാവുകയാണെന്ന് എം എല്‍ എ പറഞ്ഞു.

Sharing is caring!