വീണുകിട്ടിയ രണ്ടു ലക്ഷം രൂപയും രേഖകളും, ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് യുവാവ്

തിരൂരങ്ങാടി: വീണുകിട്ടിയ രണ്ടു ലക്ഷം രൂപ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് യുവാവിന്റെ മാതൃക. കൂരിയാട് പൂവഞ്ചേരി മൊയ്ദീന് മകന് ഇസ്മായിലിനാണ് ഇന്ന് രാവിലെ എട്ടുമണിയോടെ കൂരിയാട് വെച്ച് രണ്ടു ലക്ഷം രൂപയും മറ്റു രേഖകളുമടങ്ങുന്ന പ്ലാസ്റ്റിക് കവര്‍ ലഭിച്ചത്. ഉടന്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇസ്മായില്‍ രേഖയിലുള്ള വിലാസത്തില്‍ ഉടമ വാളക്കുളം സ്വദേശി പൂങ്ങാട്ടില്‍ ഇത്തിക്കല്‍ അലി മുഹമ്മദിനെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ അഡീ.എസ്. ഐ. മുഹമ്മദ് കുട്ടിയുടെ സാന്നിധ്യത്തില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]