മുന്‍ മലപ്പുറം ജില്ലാകലക്ടര്‍ അമിത് മീണയെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
മലപ്പുറം: മുന്‍ മലപ്പുറം ജില്ലാകലക്ടറും നിലവിലെ അനര്‍ട്ട് ഡയറക്ടര്‍കൂടിയായ അമിത് മീണയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനം. എല്പ്പിച്ച ചുമതല നിര്‍വഹിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ രഹസ്യമായി പറഞ്ഞാല്‍ വേണ്ടനടപടി സ്വീകരിക്കാമെന്ന് അനെര്‍ട്ട് ഡയറക്ടറോട് മുഖ്യമന്ത്രി തുറന്നടിച്ചു.
അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്കാരദാനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഐ.എ.എസ് ഉദ്യോഗസ്ഥന് കൂടിയായ അമിത് മീണയ്ക്കെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. താന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് അതിരപ്പിള്ളി പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചതെന്ന് അതിരപ്പള്ളിയുടെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. പിന്നെ കേസുകേസിനുമേല് കേസും ഒക്കെയായി പദ്ധതി മുടങ്ങി. ഈ പശ്ചാത്തലത്തില്‍&ിയുെ; പാരമ്പര്യേതര ഊര്ജോല്പാദനം കൂട്ടാന്‍&ിയുെ; സര്‍ക്കാര്‍ തീരുമാനിച്ചത്.
‘അപ്പോ അനെര്‍ട്ടിന് മികച്ച ഒരുനേതൃത്വം വരണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ജില്ലാ കലക്ടര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അമിതി മീണയെ ചുമതല ഏല്‍പ്പിച്ചത്. പക്ഷേ അദ്ദേഹം കരുതിയത് അദ്ദേഹത്തെ ഒതുക്കിയതാണെന്നാണ്. അങ്ങനെയൊരുതോന്നലോടെ പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന്റെ കഴിവും വേണ്ടരീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്ന വിശ്വാസം എനിക്കില്ല’-മുഖ്യമന്ത്രി പറഞ്ഞു.
ഇത് വെറുതെയങ്ങ് പറഞ്ഞതല്ലെന്ന് പ്രസംഗത്തിന്റെ അവസാനഭാഗത്തില്‍ മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. അതിന് മുമ്പ് കല്‍ക്കരി ഉള്‍പ്പടെയുള്ള ഇന്ധനം ഉപയോഗിച്ച് താപവൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ പ്രശ്നങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഇന്നത്തെ അവസ്ഥ ഓര്‍മിച്ചു. വീണ്ടും പാമ്പര്യേതര ഊര്ജോല്പാദനത്തിന്റെ സാധ്യകളിലേക്ക് കടന്ന മുഖ്യന്ത്രി ഇങ്ങനെ പറഞ്ഞു.
എനിക്ക് ഒന്നേപറയാനുള്ളൂ. അത് പരസ്യമായി പറയാം. അമിത് മീണക്ക് ഒതുക്കിയതാണെന്ന് തോന്നലുവേണ്ട. ഇതിന്റെ ചുമതല ഭംഗിയായി തുടര്‍ന്ന് നിര്‍വഹിക്കാന്‍ കഴിയുക. നല്ലരീതിയില്‍ ഈ അനെര്‍ട്ടിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുക. അതിനാവുന്നില്ലാന്നുണ്ടെങ്കില് രഹസ്യമായി വന്നുപറയുക. ഇതാണ് എന്റെ പ്രശ്നമെന്ന്. അതുവച്ചുകൊണ്ട് നമുക്ക് നിലപാടും എടുക്കാം.
മന്ത്രികടകംപള്ളി സുരേന്ദ്രന്, ഊര്‍ജവകുപ്പ് സെക്രട്ടറി ബി. അശോക് വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള തുടങ്ങിയവരുടെയൊക്കെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അടുത്തകാലത്തൊന്നും ഇത്തരത്തില്‍ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഇങ്ങനെ പേരെടുത്ത് പരസ്യമായി വിമര്‍ശിച്ചിട്ടില്ല.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]