പി. കെ.ബഷീര്‍ എം.എല്‍.എ ഇടപെടല്‍, മാധ്യമ പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിന്റെ യാഥാര്‍ഥ്യം പുറത്ത്‌

പി. കെ.ബഷീര്‍ എം.എല്‍.എ ഇടപെടല്‍,  മാധ്യമ പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തിന്റെ യാഥാര്‍ഥ്യം പുറത്ത്‌

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെ അപകടകരമായി വാഹനമോടിച്ചതാണ് മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിന്റെ മരണകാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. അപകടത്തിന് കാരണമെന്താണെന്ന പി. കെ.ബഷീറിന്റെ ചോദ്യത്തിനുള്ള മറുപടിയായി നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്രീറാം സംഭവസമയത്ത് മദ്യപിച്ചിരുന്നതിനെക്കുറിച്ച് മറുപടിയില്‍ പരാമര്‍ശമില്ല. കാറോടിക്കുമ്പോള്‍ ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ട്. പി.കെ.ബഷീര്‍ എം.എല്‍.എയുടെ ഇടപെടല്‍ മൂലമാണ് ഏറെ ദുരൂഹമുണ്ടായിരുന്ന വിഷയത്തില്‍ മന്ത്രിയില്‍നിന്നും മറുപടി ലഭിച്ചത്.

ഓഗസ്റ്റ് 3 ന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ. എം. ബഷീര്‍ കൊല്ലപ്പെടുന്നത്. സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കവടിയാറിലെ ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Sharing is caring!