മക്കളെ കാമുകന് കാഴ്ചവെച്ച മാതാവിനെ മഞ്ചേരി റിമാന്റ് ചെയ്തു

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസില്‍ ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയ 34കാരിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് റിമാന്റിലായത്. പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍. പരാതിയെ തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ വളപട്ടണത്തിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചും മാതാവിന്റെ കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ പണത്തിനായി കാഴ്ച വെച്ചതായും പരാതിയുണ്ട്. കുട്ടികളെ മാതൃ സഹോദരനും കൂട്ടുകാരും പീഡിപ്പിച്ചതായി മറ്റൊരു കേസും പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡി വൈ എസ് പി കെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]