മൂന്ന് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ആനക്കയം സ്വദേശി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മൂന്ന് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ആനക്കയം സ്വദേശി  ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!