ബാബരി മസ്ജിദ് വിധി വിധി വൈരുധ്യങ്ങള്‍ നിറഞ്ഞത് ,പൂര്‍ണമായും തൃപ്തരല്ല-ലീഗ്
മലപ്പുറം: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി നിരാശാജനകമെന്ന് മുസ്ലിംലീഗ്. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യാക്ഷതയില്‍ പാണക്കാട് ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട നേതാക്കളുടെയും യോഗത്തിലാണ് വിലയിരുത്തല്‍. വിധി വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. മുസ്്ലിം സമുദായം ഇതില്‍ പൂര്‍ണമായും തൃപ്തരല്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ മുസ്ലിം സംഘടനകളുമായും മതേതര രാഷ്ട്രീയ പാര്‍ട്ടികളുമായും മുസ്്ലിം ലീഗ് വിശദമായ ചര്‍ച്ച നടത്തും. ഇതിനായി ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയായും യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതുകൊണ്ടാണ് വിധി അംഗീകരിക്കുന്നത്. എങ്കിലും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. പള്ളി പൊളിച്ചതും വിഗ്രഹം കൊണ്ടുപോയി വെച്ചതും നിയമവിരുദ്ധമാണെന്ന് കോടതി തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെ തര്‍ക്കഭൂമി പൂര്‍ണമായി വിട്ട് നല്‍കിയിരിക്കുകയാണ്. കാലങ്ങളായി അവിടെ നിലനിന്നിരുന്ന പള്ളിയെ തീരെ പരിഗണിച്ചില്ല. ഇത്തരം നിരവധി വൈരുദ്ധ്യങ്ങളാണ് വിധിയുടെ പകര്‍പ്പ് പരിശോധിക്കുമ്പോള്‍ വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
സൂപ്രിം കോടതി വിധിയെ സംയമനത്തോടെ നേരിടുകയും വിഷയത്തില്‍ പക്വമായ നിലപാട് സ്വീകരിക്കുയും രാജ്യത്തിന്റെ ഐക്യത്തിനും സമാധാനവും സൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്ത മുഴുവന്‍ മതേതര മനസുകളെയും യോഗം അഭിനന്ദിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ശിവസേന സഖ്യത്തെ കുറിച്ച് പിന്നീട് നിലപാട് വ്യക്തമാക്കാമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ വി.പി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ ജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ. എം.കെ മുനീര്‍, നവാസ് ഗനി എം.പി, വി.കെ ഇബ്രീഹീം കുഞ്ഞ്, ഖുറം അനീസ് ഒമര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട്, എച്ച്. അബ്ദുല്‍ ബാസിത്ത്, ഡോ. യൂനുസ് കുഞ്ഞ്, എം.എസ്.എ ഷാജഹാന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.കെ സുബൈര്‍, പി.കെ ഫിറോസ്, ടി.പി അഷ്റഫലി, എസ്.എച്ച് മുഹമ്മദ് അര്‍ഷാദ്, അഡ്വ. എം. റഹ്മത്തുല്ല, എന്‍. മുഹമ്മദ് നഈം പങ്കെടുത്തു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ [...]