കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട്ടിലെത്തി ഇ.ടി.

കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട്ടിലെത്തി ഇ.ടി.

താനൂര്‍; കഴിഞ്ഞ മാസം 24ന് സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരക്കല്‍ ഇസ് ഹാഖിന്റെ വസതി ഇ ടി മുഹമ്മദ് ബഷീര്‍ എംപി സന്ദര്‍ശിച്ചു. ഇസ് ഹാഖിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശക്തികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അക്രമ സംഭവങ്ങള്‍ അമര്‍ച്ച ചെയ്‌തേ മതിയാകൂ. ഇസ് ഹഖിന്റേത് സങ്കടപ്പെടുത്തുന്ന കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ മുത്തുക്കോയ തങ്ങള്‍, ടിപിഎം അബ്ദുല്‍ കരീം, അഡ്വ. കെപി സൈതലവി, ഇ പി കുഞ്ഞാവ, സികെ സുബൈദ, കെ സലാം, എപി സുഹറ, ലറീമത്ത്, എ പി സൈതലവി, എ എം യൂസഫ് എന്നിവര്‍ ഇ ടിയോടൊപ്പമുണ്ടായിരുന്നു.

Sharing is caring!