ട്രഷറി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ട്രഷറി തട്ടിപ്പ് കേസില്‍  ഉള്‍പ്പെട്ട യുവാവ്  കുഴഞ്ഞ് വീണ് മരിച്ചു

പൊന്നാനി: ചങ്ങരംകുളം സബ്ട്രഷറിയിലെ ചെക്കുകള്‍ തിരിമറി നടത്തിയ കേസില്‍ ഉള്‍പ്പെട്ട യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ഈഴുവത്തിരുത്തി സ്വദേശി കിണറ്റുകര സന്തോഷ് (41) ആണ് കന്യാകുമാരിയിലെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്.സംഭവത്തില്‍ സന്തോഷ് സസ്‌പെന്‍ഷനിലായിരുന്നു.കഴിഞ്ഞ ആറ് മാസമായി കന്യാകുമാരിയിലാണ് സന്തോഷും, കുടുംബവും താമസിക്കുന്നത്. ഭാര്യ: സുമ (അധ്യാപിക, കന്യാകുമാരി ). മക്കള്‍: രാധിക, അനന്തനാരായണന്‍, വിഗ്‌നേഷ്. മാതാവ്: ആനന്ദവല്ലി.സഹോദരങ്ങള്‍: സന്ദീപ്, സ്മിത മേനോന്‍

Sharing is caring!