എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാവുന്നു

എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു  വിവാഹിതനാവുന്നു

മലപ്പുറം: എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാവുന്നു. എറണാകുളം ൈവപ്പിന്‍ പള്ളിപ്പുറം സ്വദേശിയും ശ്രീപെരുമ്പുത്തൂര്‍ രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡവലപ്‌മെന്റില്‍ ഗവേഷകയുമായ ഗാഥ എം. ദാസ് ആണ് വധു. കുറച്ചു കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഡിസംബര്‍ 28ന് പള്ളിപ്പുറത്തെ ഗാഥയുടെ വീട്ടില്‍ വച്ചാണ് വിവാഹം. 30 ന് വളാഞ്ചേരിയില്‍ വിവാഹസല്‍ക്കാരം. എസ്എഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് ആണ് സാനുവിന്റെ വിവാഹക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

Sharing is caring!