ബാബരി മസ്ജിദ് വിധിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

ബാബരി മസ്ജിദ് വിധിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ മാനിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വിധിയെ തുടര്‍ന്നുള്ള പ്രതികരണങ്ങളിലും മറ്റും ആത്മ സംയമനം പാലിക്കണമെന്നും സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ആഭ്യര്‍ത്ഥിച്ചു. വിധിയെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണ്. ഇതിനായി മുസ്ലിം ലീഗ് ദേശീയ ഉന്നതാധികാര സമതി യോഗം തിങ്കളാഴ്ച ചേരും. കൂടുതല്‍ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സുപ്രിം കോടതി വിധിമാനിക്കുമെന്ന് മുസ്ലിം ലീഗ് നേരത്തെ പറഞ്ഞതാണ്. വിധിയുടെ പൂര്‍ണരൂപം കിട്ടിയ ശേഷം നേതാക്കളും നിയമവിദഗ്ദരുമായി ചര്‍ച്ച ചെയ്തു ബാക്കി കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും സന്നിഹിതരായിരുന്നു

Sharing is caring!