നബിദിന റാലിയെ നോട്ട്മാലയിട്ട് സ്വീകരിച്ച് കാര്‍ത്ത്യായനിയും കുടുംബവും

മക്കരപറമ്പ്: പ്രവാചക സ്‌നേഹത്തിന്റെ സൗഹൃദ കീര്‍ത്തനങ്ങള്‍ക്ക് വിരുന്നൊരുക്കാന്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് മാല സമ്മാനിച്ച് കാര്‍ത്ത്യായനി അമ്മ,തകരില്ല ഒരിക്കലും മാനവ സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല ഇനി ഒരിക്കലും ഈ നാടിന്റെ സൗഹൃദം എന്ന മുദ്രവാക്യമാണ് കാര്‍ത്ത്യായനി പുതു തലമുറക്ക് കൈമാറിയത്, മക്കരപറമ്പ് വടക്കാങ്ങര നോര്‍ത്ത് ഇഹ് യാ ഉദ്ധീന്‍ മദ്രസ്സയിലെവിദ്യാര്‍ത്ഥികള്‍ രാവിലെ നടത്തിയ നബിദിനഘോഷയാത്ര വീടിന്റെ മുന്നിലെത്തിയപ്പോള്‍ നോട്ട് മാലയുമായി കുടുംബസമേതം റാലിക്കിടയിലേക്ക് കയറിവരികയായിരുന്നു. ദഫിന് അണിനിരന്ന വിദ്യാര്‍ത്ഥിക്കള്‍ക്കാണ് സ്‌നേഹ സമ്മാനം കൈമാറിയത്, വടക്കാങ്ങര വടക്കേ കുളമ്പിലെ പരേതനായ കളത്തിങ്ങതൊടി നാരായണന്റെ ഭാര്യയാണ് കാര്‍ത്ത്യായനിയമ്മ, മകന്‍ ദാസന്റെ ഫേസ്ബുക്ക് മുഖചിത്രവും നബിദിനത്തിന് വരവേറ്റുള്ള സന്ദേശമായിരുന്നു. മഹല്ല് ജുമാ മസ്ജിദ് കമ്മറ്റി നടത്തുന്ന നേര്‍ച്ചഅന്നദാന ചടങ്ങുകളിലും കാര്‍ത്ത്യായനിയും കുടുംബവും സജീവ സാനിധ്യമാണ്.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]