ബൈക്ക് മോഷ്ടിച്ച് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ച പ്രതി തിരൂരങ്ങാടിയില്‍ പിടിയില്‍

ബൈക്ക് മോഷ്ടിച്ച് നമ്പര്‍പ്ലേറ്റ് മാറ്റി ഉപയോഗിച്ച പ്രതി തിരൂരങ്ങാടിയില്‍ പിടിയില്‍

തിരൂരങ്ങാടി: ബൈക്ക് മോഷണക്കേസില്‍ പാലക്കാട് ചളവറ സ്വദേശി കൊറ്റുതൊടി മുഹമ്മദ് ബിലാല്‍(19)നെ തിരൂരങ്ങാടി എസ്.എച്ച്.ഒ റഫീഖ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ച ഒരു മണിക്കാണ് എ ആര്‍ നഗര്‍ കക്കാടംപുറത്തുവെച്ച് വാഹനപാരിശോധന നടത്തുന്നതിനിടെയാണ് പിടിയിലായത്. നമ്പര്‍ പ്‌ളേറ്റില്‍ കൃത്രിമം കാണിച്ചതായി പോലീസിന്റെ പരിശോധനയില്‍ തെളിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നും മോഷ്ടിച്ചെന്നാണ് കരുതുന്ന ബൈക്ക് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷംസുദ്ധീന്റെ പേരിലാണ്. കാടാമ്പുഴ, തിരൂര്‍ പൊലിസ് സ്റ്റേഷനുകളിലും എറണാകുളം റെയില്‍വേ പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!