സുപ്രീം കോടതി വിധിക്കെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു മഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്തു

സുപ്രീം കോടതി വിധിക്കെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു മഞ്ചേരി സ്വദേശിക്കെതിരെ  കേസെടുത്തു

മഞ്ചേരി : ബാബരികേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു. മഞ്ചേരി പോലീസ് ഒരാള്‍ക്ക് എതിരെ കേസെടുത്തു. വാഹിദ് ബിന്‍ മുഹമ്മദ് എന്ന ഫേസ് ബുക്ക് അക്കൗണ്ട് വഴി സമൂഹത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാണ് കണ്ടെത്തല്‍. 153എ, 120(0), കെ പിആക്ട് 2011എന്നീ വകുപ്പുകള്‍ പ്രകാരം എസ് ഐ സുമേഷ് സുധാകരന്‍ ആണ് ഇയാള്‍ക്കു എതിരെ കേസെടുത്തത്.
നഗരത്തിലെ യും പ്രാന്തപ്രദേശങ്ങളിളെയും ആരാധന കേന്ദ്ര ങ്ങള്‍ ക്കു ഇന്നലെ പോലീസ് സംരക്ഷണം ഏര്‍പ്പാട് ചെയ്തു.

Sharing is caring!