ശമ്പളംലഭിക്കാത്തതിനാല് ആത്മഹത്യചെയ്ത നിലമ്പൂരിലെ രാമകൃഷ്ണന്റെ ജീവിതം അറിയാം
മലപ്പുറം: ശമ്പളം മുടങ്ങിയതും ജോലിയിലെ സുരക്ഷിതത്വമില്ലായ്മയുമാണ് നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ രാമകൃഷ്ണ (52)ന്റെ ജീവനെടുത്തത്. 10 മാസമായി ശമ്പളം മുടങ്ങിയതിനാല്‍ വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു.
വീട്ടില്‍നിന്ന് വ്യാഴാഴ്ചയും പതിവുപോലെ അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് നടന്നാണ് പോയത്. ഓഫീസിലെത്തിയാലും മറ്റ് ആവശ്യങ്ങള്‍ക്കെല്ലാം നടന്നാണ് പോകുക. ദിവസവും ഇങ്ങനെ 10ഉം 15 കിലോമീറ്റര്‍ ദൂരം നടക്കാറുണ്ട്.
30 വര്‍ഷത്തോളമായി ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയായിട്ട്. ഇടതുകൈക്ക് സ്വാധീനക്കുറവുണ്ട്.
തുച്ഛ വരുമാനത്തില്നിന്നുണ്ടാക്കിയ ചെറിയ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. കുടുംബം പുലര്‍ത്താന്‍ ഭാര്യയും മകന് വൈഷ്ണവും വണ്ടൂരിലെയും തിരുവാലിയിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛ വരുമാനത്തില്‍ ജോലിചെയ്യുകയാണ്.
കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിരുന്നില്ല.
ജോലിദിവസവും കുറച്ചു. ഇതൊക്കെ വല്ലാതെ അലട്ടിയിരുന്നതായി സുഹൃത്തുക്കളോട് പറയുമായിരുന്നു. ഒരാഴ്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. മകളുടെ വിവാഹത്തിനുമുമ്പെ വീട് പുതുക്കിപ്പണിയണമെന്ന മോഹംമാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. അതിനായി അരയും തലയും മുറുക്കിയുള്ള ജീവിതമായിരുന്നു സൗമ്യശീലനായ രാമകൃഷ്ണന്റേത്.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]