ഫുട്ബോള്വാങ്ങാനുള്ള മമ്പാട് പുളിക്കളോടിയിലെ കുട്ടികൂട്ടത്തിന്റെ യോഗം ഫലംകണ്ടു
മലപ്പുറം: നിലമ്പൂര്‍ മമ്പാട് പുളിക്കളോടിയിലെ കുട്ടികൂട്ടത്തിന്റെ യോഗം ഫലം കണ്ടു. ഇനി മുതല്‍ മിഠായി വാങ്ങണ്ട, പണം ഫണ്ടില്‍ ചേര്‍ത്ത് ഫുട്ബോള്‍ വാങ്ങാം എന്ന കുട്ടികളുടെ തീരുമാനത്തിന് ഒപ്പം ലോകവും കയ്യടിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ ഷെയര്‍ ചെയ്ത വീഡിയോ വൈറല്‍ ആയതോടെ കുട്ടികള്‍ സ്റ്റാറായി.
ഫുട്ബോള്‍ വാങ്ങാന്‍ കുട്ടിക്കൂട്ടം യോഗം ചേര്‍ന്നത് നാട് ഏറ്റെടുത്തതോടെ കുട്ടികള്‍ക്ക് കിട്ടിയത് ഏഴു ഫുട്ബോളും 15 ജഴ്സികളും. സാമൂഹ്യപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് കുട്ടികളെ സഹായിച്ചവരില്‍ നടന് ഉണ്ണി മുകുന്ദന് മുതല്‍ സ്പാനിഷ് പരിശീലകന് വരെ ഉണ്ട്.
വൈകുന്നേരം ആയപ്പോഴേക്കും കിട്ടിയത് ഏഴു ഫുട്ബോളും 15 ജഴ്സികളും. കുട്ടികളെ കാണാന്‍ സ്പാനിഷ് പരിശീലകന് ആയ ടിനോ നേരിട്ട് എത്തി. ഇപ്പോഴും നിരവധി പേരാണ് കുട്ടികള്‍ക്ക് സഹായം നല്കാന് സുശാന്ത് നിലമ്പൂരിനേ വിളിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും കുട്ടിപ്പട സന്തോഷത്തില്‍ ആണ്. നാട്ടിന്‍പുറത്തെ കുട്ടികൂട്ട തിന്റെ യോഗം ഉണര്‍ത്തിയത് മലയാളികള്‍ എന്നോ എവിടെയോ മറന്നു വെച്ച ഒരുമയെയും കുട്ടിക്കാലത്തേയുമാണ്.
ഇനി മുതല്‍ മുട്ടായി മാങ്ങണ്ട, പല്ലൊക്കെ ചീത്തയാകും, ആ പൈസയ്ക്ക് ഞമ്മക്ക് ഫുട്ബോള്‍ വാങ്ങാം’- ഒരു കൂട്ടം കുട്ടികളുടെ മീറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയായിരുന്നു. ഫുട്ബോള്‍ വാങ്ങാന്‍ വേണ്ടി മലപ്പുറം നിലമ്പൂരിലുള്ള ഒരു കൂട്ടം കുട്ടികള്‍ മീറ്റിങ് കൂടുന്നത് സാമൂഹികപ്രവര്ത്തകന് കൂടിയായ സുശാന്ത് നിലമ്പൂരാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചത്.
കളിക്കുന്നതിനിടെ പന്ത് പൊട്ടിയതോടെ പുതിയ പന്ത് വാങ്ങുന്നതിനായി കുട്ടികള്‍ യോഗം ചേര്‍ന്നത്. ഓലമടല് മൈക്കാക്കി, അതിനുമുന്നില്നിന്നുകൊണ്ടുള്ള കുട്ടികളുടെ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മീറ്റിങ്ങിനിടെ പ്ലാസ്റ്റിക് കവര്‍ പൊന്നാടയായി അത് അണിയിക്കുന്നതുമൊക്കെ ഏറെ രസകരമാണ്.
മുതിര്‍ന്നവര്‍ യോഗങ്ങളില്‍ പ്രസംഗിക്കുന്നതുപോലെയുള്ള കുട്ടികളുടെ രീതിയാണ് ഈ വീഡിയോ കൂടുതല്‍ രസകരമാക്കുന്നത്. ഇനി മുതല്‍ മിഠായി വാങ്ങാതെ ആ പൈസ ഫുട്ബോള്‍ വാങ്ങുന്നതിനായി മാറ്റിവെക്കാനാണ് കുട്ടികളുടെ തീരുമാനം. ഓണ്‍ലൈനായി ഫുട്ബോള്‍ വാങ്ങാനാണ് ഇവര്‍ ആലോചിച്ചിരിക്കുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]