പുരുഷന്‍മാര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നത് പിടികൂടുന്നതിനിടെ യുവതി കടത്താന്‍ ശ്രമിച്ചത് ജനനേന്ദ്രിയത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍

പുരുഷന്‍മാര്‍ മലദ്വാരത്തില്‍  സ്വര്‍ണം കടത്തുന്നത്  പിടികൂടുന്നതിനിടെ യുവതി  കടത്താന്‍ ശ്രമിച്ചത്  ജനനേന്ദ്രിയത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴി പുരുഷന്‍മാര്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തുന്നത് പിടികൂടുന്നതിനിടെ യുവതി കടത്താന്‍ ശ്രമിച്ചത് ജനനേന്ദ്രിയത്തില്‍
ക്യാപ്‌സൂള്‍ രൂപ്ത്തില്‍. ജനനേന്ദ്രിയത്തിനകത്ത് ഒളിപ്പിച്ച് യുവതിയുടെ സ്വര്‍ണക്കടത്ത്. ഒളിപ്പിച്ചുവെച്ചത്
15 ലക്ഷംരൂപയുടെ ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണമാണ്. പുരുഷന്‍മാരുടെ മലദ്വാരത്തിന് പിന്നാലെ സ്ത്രീയുടെ ജനനേന്ദ്രീയ സ്വര്‍ണക്കടത്തും. പിടികൂടിയത് കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഗുളിക രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 620 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
മുബൈ വിമാനത്തില്‍ കരിപ്പൂരിലെത്തിയ നൂര്‍ജഹാന്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം ഗുളിക രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചു വെക്കുകയായിരുന്നു. രണ്ട് സ്വര്‍ണം ഗുളികളാണ് ലഭിച്ചത്.സ്വര്‍ണത്തില് 15 ലക്ഷത്തിലധികം വിലലഭിക്കുമെന്നാണ് കണക്കാക്കുന്നത്.സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങളാണ് കളളക്കടത്ത് സംഘം കണ്ടെത്തുന്നത്. പുരുഷന്‍മാര്‍ മലധ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നതു പതിവായിരുന്നെങ്കിലും സ്ത്രീകളുടെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താറില്ല. നൂര്‍ജഹാന്‍ അവരുടെ ജനനേന്ദ്രിയത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുവെച്ചതറിഞ്ഞ് കസ്റ്റംസ് അധികൃതര്‍പോലും ഞെട്ടിയിരിക്കുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതര്‍ നൂര്‍ജഹാനെ ചോദ്യംചെയ്യുന്നത്. എന്നാല്‍ തന്റെ കയ്യില്‍ സ്വര്‍ണമില്ലെന്ന് നൂര്‍ജഹാന്‍ പറഞ്ഞെങ്കിലും രഹസ്യവിവരം നല്‍കിയ വ്യക്തി മുമ്പും സ്വര്‍ണക്കടത്ത് കാരിയര്‍മാരെ ചൂണ്ടിക്കാണിച്ചു നല്‍കിയ ആള്‍ ആയതിനാല്‍ തന്നെ നൂര്‍ജഹാനെ കൂടുതല്‍ ചോദ്യംചെയ്യുകയായിരുന്നു. ശേഷം കസ്റ്റംസ് ഇവരെ പോകാന്‍ അനുവദിക്കാതെ കുറച്ചു സമയം പിടിച്ചിരുത്തുകയായിരുന്നു. സ്ത്രീയായതിനാല്‍ തന്നെ ശരീരം പരിശോധിക്കാനും പരിമിതികളുണ്ടായിരുന്നു. ഇവരുടെ ലഗേജുകള്‍ മുഴുവനായും പലതവണ പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ഇതോടെ ഇവരുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ക്ക് ഉറപ്പായി. തുടര്‍ന്നാണു നൂര്‍ജഹാനും സ്വര്‍ണമുള്ളതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്നു എക്സറേ പരിശോധനതയില്‍ സ്വര്‍ണം വ്യക്തമാകുകയും ചെയ്തു. അപകടകരായ അവസ്ഥയിലല്ല സ്വര്‍ണമുള്ളതെന്നും അവര്‍ക്കു തന്നെ അത് തിരിച്ചെടുക്കാനാകുമെന്നും ഡോക്ടര്‍ കൂടി പറഞ്ഞതോടെയാണ് സ്വര്‍ണം നൂര്‍ജഹാനെ കൊണ്ട് തന്നെ ബാത്ത്റൂമിലെത്തിച്ച് പുറത്തെടുപ്പിച്ചത്. നലവില്‍ സ്ത്രീകള്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുന്നതും അടുത്തിടെ പതിവായിട്ടുണ്ട്.

Sharing is caring!