ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന രതീഷ് ഇടിയുടെ അഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു

ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന രതീഷ് ഇടിയുടെ അഘാതത്തില്‍  ലോറിക്കടിയിലേക്ക് തെറിച്ച്  വീഴുകയായിരുന്നു

പെരിന്തല്‍മണ്ണ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൂപ്പലത്ത് യുവാവ് മരിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. പറമ്പൂര്‍ പള്ളിപ്പറമ്പിലെ പറമ്പൂര്‍ അയ്യപ്പന്റെ മകന്‍ രതീഷ്(24) ആണ് മരണപെട്ടത്.

ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന രതീഷ് ഇടിയുടെ അഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.ബൈക്കോടിച്ചിരുന്ന രതീഷിന്റെ സുഹൃത്തും നാട്ടുകാരനുമായ മുര്‍ശിദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
പെരിന്തല്‍മണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
രമണിയാണ് രതീഷിന്റെ അമ്മ.
രമേശ്,സനില സഹോദരങ്ങളാണ്.

Sharing is caring!