മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് തൂങ്ങി മരിച്ചു
നിലമ്പൂര്‍: മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ മനംനൊന്ത് ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് തൂങ്ങി മരിച്ചു. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണനാണ് (52) നിലമ്പൂര്‍ ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. പാര്‍ട്ടം സ്വീപ്പര്‍ ആയിരുന്ന രാമകൃഷ്ണന് രാവിലെ എട്ടരയോടെ ഓഫീസില്‍ എത്തി ജോലി ചെയ്യുന്നതിനടയില്‍ ഉദ്യോഗസ്ഥര്‍ പുറത്ത് പോയ സമയം ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണന് ആത്മഹത്യ ചെയതതെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു. ഭാര്യ: നിര്‍മ്മല. വൈഷ്ണവ്, വിസ്മയ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലമ്പൂര്‍ ഓഫീസില്‍ ജീവനക്കാരനാണ് രാമകൃഷ്ണന്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]