ഗള്‍ഫില്‍ നിന്നും അവധിക്ക്‌വന്ന 25കാരന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

ഗള്‍ഫില്‍ നിന്നും  അവധിക്ക്‌വന്ന 25കാരന്‍ വീടിനകത്ത് തൂങ്ങി മരിച്ചു

മഞ്ചേരി: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം പരതോട് കാളിപറമ്പന്‍ ശശിധരന്റെ മകന്‍ സജില്‍ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് മൃതദേഹം കണ്ടെത്തുന്നത്. രണ്ടുമാസം മുമ്പാണ് സജില്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. അവിവാഹിതനാണ്. മാതാവ്: അജിത. സഹോദരങ്ങള്‍ : ശരണ്യ, സനല്‍. വണ്ടൂര്‍ എസ് ഐ രാമചന്ദ്രന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Sharing is caring!