കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ഫുട്ബോൾ കിരീടം കൊണ്ടോട്ടി ഇ എം ഇ എ കോളേജിന്

തേഞ്ഞിപ്പലം: ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിനെ പരാജയപ്പെടുത്തി.ഇ എം ഇ എക്ക് വേണ്ടി കളിയുടെ 65 മിനിറ്റിൽ മുഹമ്മദ് അനസ് എം പി ആദ്യ ഗോൾ നേടി.79 മിനിറ്റിൽ മുഹമ്മദ് അർഷദ്,90 മിനിറ്റിൽ നിസാമുദീൻ എന്നിവർ ഇ എം ഇ എ ക്ക് വേണ്ടി ഗോളുകൾ നേടി.ഇ എം ഇ എ ആദ്യമായാണ് ഇൻറർസോൺ ഫുട്ബോൾ കിരീടം നേടുന്നത്. സമാപന ചടങ്ങിൽ മലപ്പുറം എസ് പി യു. അബ്ദുൽ കരീം IPS, RRF കമാണ്ടന്റ് യു.ഷറഫലി, വിസി ഡോ: കെ മുഹമ്മദ് ബഷീർ, രജിസ്റ്റാർ ഡോ: CL ജോഷി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.സിൻഡിക്കറ്റ് അംഗങ്ങളായ ശ്രീ കെ.കെ.ഹനീഫ, ഡോ: വിനോദ് കുമാർ ,കായിക വിഭാഗം മേധാവി ഡോ: വി പി സക്കീർ ഹുസൈൻ, ഉപമേധാവി ഡോ: കെ പി മനോജ് ,DSU ചെയർമാൻ ഇ ബിതുൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Sharing is caring!