സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂരിലെ ലീഗ് പ്രവര്ത്തകന് ഇസ്ഹാഖിന്റെ കുടുംബത്തിന് യൂത്ത് ലീഗ് സമാഹരിച്ച ഒരുകോടിയുടെ സഹായം കൈമാറി
താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റപുരക്കല് ഇസ്ഹാഖിന്റെ കുടുംബത്തിന് തണലേകാന്‍ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടി രൂപയുടെ സഹായം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി.
അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടയി ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. അക്രമം ലീഗിന്റെ മാര്‍ഗമല്ല. രക്ഷയും സമാധാനവുമാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഐക്യവും സൗഹൃദവും കാത്തു സൂക്ഷിക്കുകയാണ് നമ്മുടെ അജണ്ട. ഇസ്ഹാഖിന്റെ കൊലയാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്കാന്
അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയണ് ഹൈദരലി തങ്ങള്‍ അഞ്ചുടിയിലെ ഇസ്ഹാഖിന്റെ വസതിയിലെത്തി സഹായം ബന്ധുക്കള്‍ക്ക് കൈമാറിയത്. യോഗത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസ് സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നന്ദിയും പറഞ്ഞു. നേതാക്കളായ കെ കുട്ടി അഹമ്മദ്കുട്ടി, അബ്ദുറഹ്മാന് രണ്ടത്താണി,അഡ്വ. യുഎ ലത്തീഫ്, നാലകത്ത് സൂപ്പി, പി വി മുഹമ്മദ് അരീക്കോട്, എം അബ്ദുല്ലക്കുട്ടി, പി എ റഷീദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, ആഷിക് ചെലവൂര്‍, വി വി മുഹമ്മദലി, കെഎന്‍ മുത്തുക്കോയ തങ്ങള്‍, എം പി അഷ്റഫ്,എം കെ നൗഷാദ്, റഷീദ് മോര്യ, വി കെ എ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]