കൊളത്തൂര്‍ പാങ്ങിലെ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഇതേസ്ഥാപനത്തിന്റെ അടുക്കളയില്‍ വെച്ച്
മലപ്പുറം: കോളേജ് അഡ്മിനിസ്ട്രേറ്റര്‍ 17വയസ്ുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഇതേസ്ഥാപനത്തിന്റെ അടുക്കളയില്‍ വെച്ച്. പീഡനംപലതവണ ആവര്‍ത്തിച്ചതായും പെണ്‍കുട്ടിയുടെ മൊഴി. റിമാന്റില്‍ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്സോ സ്പെഷ്യല്‍ കോടതി. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന കോളേജ് അഡ്മിനിസ്ട്രേറ്ററുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയാണ് തളളിയത്. കോട്ടക്കല്‍ കോട്ടൂര്‍ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന് തള്ളിയത്. 2019 ഏപ്രില്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കൊളത്തൂര്‍ പാങ്ങിലെ കോളേജ് അഡ്മിനിസ്ട്രേറ്ററായ പ്രതി ഇതേസ്ഥാപനത്തിന്റെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. തുടര്‍ന്ന് പലതവണ ഇത് ആവര്‍ത്തിച്ചതായും പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. കൊളത്തൂര്‍ പൊലീസാണ് കേസന്വേഷിക്കുന്നത്. അതേ സമയം പെണ്‍കുട്ടിയെ സമാനമായി പലതവണ ഇതെ രീതിയില്‍ പീഡിപ്പിച്ചതായ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചാര്‍ത്തിയിട്ടുള്ളത്. സംരക്ഷകരാകേണ്ടവര്‍ തന്നെ പീഡിപ്പിച്ചതിനാല്‍ പ്രതിക്കെതിരെ പോക്സോയിലെ വലിയ വകുപ്പുകള്‍ തന്നെ ചാര്‍ത്തുമെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ പ്രതി ജോലിചെയ്യുന്ന കൊളത്തൂര്‍ പാങ്ങിലെ കോളേജിലെ മറ്റു കുട്ടികളേയും ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തിയിരുന്നു. പ്രത്യേക കൗണ്‍സിലിംഗ് ഇവിടുത്തെപെണ്കുട്ടികള്ക്ക് നേരത്തെ നല്‍കിയിരുന്നു.
അതേ സമയം ് എല്‍.പി.സ്കൂള്‍ കുട്ടികളെ സ്കൂള്‍ ഓട്ടോഡ്രൈവര്‍ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മഞ്ചേരി വള്ളുവങ്ങാട് കൊണ്ടേങ്ങാടന്‍ ഹംസ (58)യെയും ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ചേരി പോക്സോ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ഡ്രൈവര്‍ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞത് കുട്ടികള്‍ തന്നെയാണ്. അറസ്റ്റിലായത് 58കാരനായ ഓട്ടോഡ്രൈവര്‍ ഹംസ എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക താത്പര്യത്തോടെ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പ്രതി. ഡ്രൈവര്‍ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കുട്ടികള്‍ തന്നെ രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ സ്കൂളിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ്സെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമാണ് ഇത്തരത്തില്‍ പരാതി നല്‍കിയത്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]