താനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുസ്ലിംലീഗ് പ്രവര്ത്തകന് ഇസ്ഹാഖിന്റെ കുടുംബത്തിന് യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടി രൂപ ബുധനാഴ്ച്ച കൈമാറും
മലപ്പുറം: താനൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് താനൂര്‍ അഞ്ചുടിയിലെ ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ നാളെ (ബുധനാഴ്ച്ച) കൈമാറും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ താനൂരിലെത്തി ഇസ്ഹാഖിന്റെ കുടുംബത്തെ തുക ഏല്‍പ്പിക്കും. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും. നവംബര്‍ ഒന്നിന് വെള്ളിയാഴ്ച ആയിരുന്നു സംസ്ഥാന കമ്മിറ്റി നിര്‍ദേശപ്രകാരം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇസ്ഹാഖ് കുടുംബ സഹായ ഫണ്ട് സമാഹരണം നടത്തിയത്. ഫണ്ട് സമാഹരണം സമയബന്ധിതമായി വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരോടും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ നന്ദി പറഞ്ഞു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




