ചന്ദ്രിക ദിനപത്രത്തിന്റെ വി കെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം വെളുപ്പിച്ചുവെന്ന്

ചന്ദ്രിക ദിനപത്രത്തിന്റെ വി കെ ഇബ്രാഹിം കുഞ്ഞ്  അഴിമതിപ്പണം വെളുപ്പിച്ചുവെന്ന്

മലപ്പുറം: മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അഴിമതിപ്പണം വെളുപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കളമശേരി സ്വദേശി ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് സുനില്‍തോമസ് വിജിലന്‍സിന്റെ നിലപാട് തേടി. കേസ് നവംബര്‍ 15ന് വീണ്ടും പരിഗണിക്കും.

കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയ കാലത്ത് 2016 നവംബര്‍ 16ന് ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി എ അബ്ദുല്‍ സമീര്‍ ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ പത്ത് കോടി രൂപയും എസ്ബിഐ കലൂര്‍ ശാഖയില്‍ വന്‍തുകയും നിക്ഷേപിച്ചെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇടപാടുകളെല്ലാം മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ബിനാമി ഇടപാടുകളാണെന്നാണ് ഹര്‍ജിക്കാരന് മനസിലാവുന്നത്. ടി ഒ സൂരജുമൊത്ത് നടത്തിയ പാലാരിവട്ടം പാലം നിര്‍മാണ അഴിമതി പോലെയുള്ള മറ്റു അഴിമതികളില്‍ നിന്നുള്ള പണം വെളുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം അഴിമതി അന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

Sharing is caring!